20
Sep 2021
Monday

സി.ആർ.പി.എഫിന് നേരെ ഗ്രനേഡ് ആക്രമണം

Granade Attack in Baramulla

ജമ്മുകശ്മീരിലെ ബാരാമുള്ള ജില്ലയിൽ സി.ആർ.പി.എഫിന് നേരെ ഗ്രനേഡ് ആക്രമണം. ഒരു സി.ആർ.പി.എഫ്. ഭടനും പ്രദേശവാസിക്കും പരിക്കേറ്റു. മേഖലയിൽ ഭീകരർക്കായി സുരക്ഷാസേന തെരച്ചിൽ ആരംഭിച്ചു.

ജമ്മുകശ്മീരിലെ സാംബാ ജില്ലയില്‍ മൂന്നു ഡ്രോണുകള്‍ കൂടി കണ്ടെത്തിയതായി നേരത്തെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു. നിയന്ത്രണ രേഖ കടന്നാണ് ഡ്രോണുകള്‍ എത്തിയതെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാത്രിയിലാണ് ബരിബ്രാഹ്മണ, ചിലാഡ്യ, ഗാഗ്‌വാള്‍ എന്നിവിടങ്ങളിലായി മൂന്ന് ഡ്രോണുകള്‍ കണ്ടെത്തിയത്.

Read Also:ജമ്മുകശ്മീരില്‍ മൂന്നു ഡ്രോണുകള്‍ കൂടി കണ്ടെത്തി

ഏതാനും ആഴ്ചകളായി ജമ്മു കശ്മീരിലെ വിവിധ മേഖലകളില്‍ ഡ്രോണുകള്‍ കണ്ടെത്തിയിരുന്നു. അതിര്‍ത്തി കടന്നെത്തിയ ഡ്രോണുകള്‍ സുരക്ഷാ സേന വെടിവച്ചിടുകയും ചെയ്തിരുന്നു. ഇന്നലെ കണ്ടെത്തിയ ഡ്രോണുകളിലൊന്ന് പാക് പ്രദേശത്തേക്ക് കടന്നതായും രണ്ടെണ്ണം വേഗത്തില്‍ തന്നെ അപ്രത്യക്ഷമായെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ടാഴ്ചയ്ക്ക് മുന്‍പ് സാംബ ജില്ലയിലും ജമ്മുവിലുമായി നാലിടങ്ങളില്‍ സംശയാസ്പദമായി ഡ്രോണുകള്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഗ്രനേഡ് ആക്രമണം ഉണ്ടായിരിക്കുന്നത്.

Story Highlights: Terrorists hurl grenade in North Kashmir’s Baramulla district

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top