ടോക്യോ ഒളിമ്പിക്സ്: സെമിയിൽ സ്വരേവിനെതിരെ തോറ്റുപുറത്ത്; ജോക്കോവിച്ചിനു ഞെട്ടൽ

ടോക്യോ ഒളിമ്പിക്സ് ടെന്നീസിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനു ഞെട്ടൽ. ജർമനിയുടെ അലക്സാണ്ടർ സ്വെരെവിനെതിരെ പുരുഷവിഭാഗം സെമിഫൈനലിൽ ജോക്കോവിച്ച് തോറ്റുപുറത്തായി. സ്കോർ 1-6, 6-3, 6-1. നാല് പ്രധാന മേജറുകളും ഒളിമ്പിക്സ് സ്വർണവും നേടി ഗോൾഡൻ സ്ലാം സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ പുരുഷതാരമെന്ന റെക്കോർഡ് ലക്ഷ്യമിട്ടാണ് ജോക്കോവിച്ച് ടോക്യോയിൽ എത്തിയത്. എന്നാൽ സെമിയിൽ ജർമ്മൻ താരത്തിനോട് പരാജയപ്പെട്ടതോടെ ജോക്കോവിച്ചിന് ആ നേട്ടത്തിലെത്താതെ മടങ്ങുകയാണ്. 1988ൽ വനിതാ താരം സ്റ്റെഫി ഗ്രാഫ് മാത്രമാണ് ഈ നേട്ടത്തിൽ എത്തിയിട്ടുള്ളത്. (Djokovic Alexander Zverev Olympics)
ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ ജോക്കോവിച്ചിനെ രണ്ടാം സെറ്റിലും മൂന്നാം സെറ്റിലും കീഴടക്കിയാണ് സ്വെരെവ് സെമി പോരാട്ടം വിജയിച്ചത്. റഷ്യൻ താരം കാരെൻ ഖച്ചനോവിനെയാണ് സ്വെരെവ് ഫൈനലിൽ നേരിടുക. സ്പെയിൻ്റെ പാബ്ലോ ബുസ്റ്റയെ 6-3, 6-3 എന്ന സ്കോറിനു കീഴടക്കിയാണ് കാരെൻ ഫൈനലുറപ്പിച്ചത്. വെങ്കല മെഡലിനായി ജോക്കോവിച്ചും ബുസ്റ്റയും ഏറ്റുമുട്ടും.
Read Also: പി.വി. സിന്ധു സെമിയിൽ
അതേസമയം, ബാഡ്മിന്റൺ ക്വാർട്ടറിൽ ജപ്പാൻ താരത്തെ തോൽപ്പിച്ച് പി.വി. സിന്ധു ക്വാർട്ടറിൽ ജപ്പാൻറെ യമാഗുച്ചിയെ 21-13, 22, 20 എന്ന സ്‌കോറിൽ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപിച്ചു. റിയോ ഒളിംപിക്‌സിൽ വെള്ളി മെഡൽ ജേതാവാണ് പിവി സിന്ധു.
തുടർച്ചയായി രണ്ട് ഒളിമ്പിക്‌സുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടമാണ് ഇന്നത്തെ ക്വാർട്ടർ പോരാട്ടത്തിനപ്പുറം സിന്ധുവിനെ കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രീക്വാർട്ടർ മത്സരത്തിൽ ഡെൻമാർക്ക് താരം മിയ ബ്ലിച്‌ഫെൽറ്റിനെ നേരിട്ടുള്ള സെറ്റുകൾക്കു തോൽപിച്ചാണ് സിന്ധു ക്വാർട്ടറിലെത്തിയത്. ലോക അഞ്ചാം നമ്പർ താരമായ യമാഗുച്ചിയും ഏഴാം നമ്പർ താരമായ പിവി സിന്ധുവും തമ്മിലുള്ള പത്തൊൻപതാം മത്സരമാണ് ഇന്ന് അരങ്ങേറിയത്.
അതേസമയം ഒളിമ്പിക്സിൽ ഇന്ത്യ രണ്ടാം മെഡലുറപ്പിച്ചു. വനിതകളുടെ 69 കിലോ വിഭാഗം ബോക്‌സിംഗിൽ ചൈനീസ് തായ്‌പേയ് താരത്തെ തോൽപിച്ച് ലവ്‌ലിന ബോർഗോഹെയ്‌ൻ സെമിയിൽ പ്രവേശിച്ചു. 23കാരിയായ ലവ്‌ലിന അസം സ്വദേശിയാണ്. ഒളിംപിക്‌സ് ബോക്‌സിംഗിൽ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണിത്. ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ 2018ലും 2019ലും വെങ്കലം നേടിയിരുന്നു.
Story Highlights: Novak Djokovic loses Alexander Zverev Olympics
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here