16
Sep 2021
Thursday

എആര്‍ നഗര്‍ സഹകരണ ബാങ്കിനൊപ്പം ഭരണസമിതി നേതൃത്വത്തില്‍ സമാന്തര പണമിടപാട് സ്ഥാപനവും; ട്വന്‍റിഫോര്‍ എക്‌സ്‌ക്ലൂസീവ്

parallel institution headed by employees of AR Nagar Co-operative Bank

കോടികളുടെ ക്രമക്കേട് നടന്ന മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ ഭരണസമിതി നേതൃത്വത്തില്‍ 2002 മുതല്‍ സമാന്തര പണമിടപാട് സ്ഥാപനവും നടത്തി. ബാങ്കിനൊപ്പം ഏറെനാള്‍ സമാന്തര പണമിടപാട് സ്ഥാപനം നടത്തിയെന്നാണ് മുന്‍ ജീവനക്കാരനായ ബഷീറിന്റെ ആരോപണം. വീട്ടുപകരണങ്ങള്‍ വായ്പാടിസ്ഥാനത്തില്‍ ലഭ്യമാക്കുന്ന ഫ്രണ്ട്സ് ഹോം നീഡ്സ് എന്ന സ്ഥാപനമാണ് ബാങ്കിന്റെ ഭാഗമായി നടത്തിയത്.

ബാങ്കിന്റെ പണം ഉപയോഗിച്ച് സ്ഥാപനം നടത്തുന്നതിന് എതിരെ പാര്‍ട്ടിക്കും ഭരണ സമിതിക്കും അന്ന് പരാതി നല്‍കിയിരുന്നു. അന്നുണ്ടായിരുന്ന പ്രസിഡന്റുമാര്‍, മാനേജര്‍മാര്‍, സെക്രട്ടറിയുടെ ഭാര്യ, കളക്ഷന്‍ ഏജന്റുമാര്‍ എന്നിവര്‍ ഇതില്‍ പങ്കാളികളാണ്. അന്ന് രേഖാമൂലമാണ് പരാതി നല്‍കിയിരുന്നു. അന്നത്തെ ഭരണസമിതി പ്രസിഡന്റ് ടി കെ മൊയ്തീന്‍ കുട്ടി മാസ്റ്റര്‍ അടക്കമുള്ളവരെ പാര്‍ട്ടി നടപടിയെടുത്ത് മാറ്റിനിര്‍ത്തിയിരുന്നു.

ബാങ്കിന്റെ സൗകര്യങ്ങളും ജീവനക്കാരേയും സമാന്തര സ്ഥാപനത്തിന് വേണ്ടി പ്രയോജനപ്പെടുത്തി. വി കെ ഹരികുമാര്‍ സെക്രട്ടറിയായിരിക്കെ ബാങ്ക് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് സമാന്തര സ്ഥാപനം നടത്തിയത്. ഇത് ചോദ്യം ചെയ്ത ജീവനക്കാരെയാണ് പണാപഹരണം ആരോപിച്ച് ബാങ്കില്‍ നിന്ന് പുറത്താക്കിയത്. ബാങ്കില്‍ നിന്ന് പണാഹരണം ആരോപിച്ച് പുറത്താക്കപ്പെട്ട മുന്‍ജീവനക്കാരനായ ബഷീറിന് എതിരായ ബാങ്ക് കണ്ടെത്തല്‍ ബദല്‍ തര്‍ക്കപരിഹാര കോടതി തളളിയിരുന്നു. ബാങ്കില്‍ ഇപ്പോഴുള്ള അഴിമതി ആരോപണത്തില്‍ ബഷീറും പ്രസാദും ഉള്‍പ്പെട്ടിട്ടുണ്ട്. മുസ്ലിം ലീഗ് ഭരണ സമിതിയാണ് ഇപ്പോള്‍ ബാങ്ക് ഭരിക്കുന്നത്.

Read Also: എ ആര്‍ നഗര്‍ ബാങ്ക് സെക്രട്ടറിയായി തന്നെ ശുപാര്‍ശ ചെയ്തത് കടകംപള്ളി സുരേന്ദ്രന്‍; വി കെ ഹരികുമാര്‍ ട്വന്റിഫോറിനോട്

കഴിഞ്ഞ ദിവസം ബാങ്കിലുള്ള എംഎല്‍എ പി കെ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ പണം കള്ളപ്പണമല്ലെന്നും മുന്‍ സെക്രട്ടറി ഹരികുമാര്‍ പറഞ്ഞിരുന്നു. പണം എന്‍ആര്‍ഐ അക്കൗണ്ട് വഴിയാണ് ട്രാന്‍സ്ഫര്‍ ചെയ്തത്. ഉയരുന്ന പരാതികള്‍ രാഷ്ട്രീയപ്രേരിതമെന്നും അദ്ദേഹം ആരോപിച്ചു. 2016ല്‍ ബാങ്കില്‍ നിന്ന് ധനാപഹരണം നടത്തി പുറത്താക്കപ്പെട്ട എ പി മുഹമ്മദ് ബഷീറും 2012ല്‍ പുകയൂര്‍ ശാഖയില്‍ രണ്ടര കോടിയുടെ മുക്ക് പണ്ടങ്ങള്‍ പണയം വച്ച പ്രസാദ് എന്നയാളും ചേര്‍ന്നുള്ള രാഷ്ട്രീയ പകപോക്കലാണിതെന്നും അദ്ദേഹം പറഞ്ഞു. ആദായ നികുതി വകുപ്പിനെയും സഹകരണ വകുപ്പിനെയും തെറ്റിദ്ധരിപ്പിക്കുന്നത് മുന്‍ ജീവനക്കാര്‍ കൂടിയായ ഇവരാണെന്നും ഹരികുമാര്‍.

തട്ടിപ്പും ക്രമക്കേടും നടക്കുന്ന കാലഘട്ടത്തിലെല്ലാം ബാങ്കില്‍ സെക്രട്ടറിയായിരുന്നത് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി മോഹന്‍ദാസിന്റെ അടുത്ത ബന്ധുവാണ് വി. കെ. ഹരികുമാറാണ്. ജില്ലയിലെ എല്‍ഡിഎഫിലെയും യുഡിഎഫിലെയും നേതാക്കള്‍ക്ക് ബാങ്കില്‍ നിക്ഷേപമുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയ റെയ്ഡില്‍ 110 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അഞ്ഞൂറ് കോടി രൂപയോളം ക്രമക്കേട് നടന്നെന്നാണ് ജോയിന്റ് രജിസ്ട്രാര്‍ ഉള്‍പ്പെടെ കണ്ടെത്തിയത്.

കഴിഞ്ഞ ജനുവരിയിലാണ് കണ്‍കറന്റ് ഓഡിററര്‍ ഡി ബിന്ദുവിന്റെ നേതൃത്വത്തില്‍ ബാങ്കിലെ ക്രമക്കേട് നടന്നുവെന്ന കണ്ടെത്തലിന്റെ റിപ്പോര്‍ട്ട് നല്‍കിയത്. ക്രമക്കേടിന്റെ വിശദാംശങ്ങള്‍ ചോദിച്ചപ്പോഴാണ് ബാങ്ക് സെക്രട്ടറി അടക്കമുള്ളവര്‍ കയര്‍ക്കുന്ന സാഹചര്യമുണ്ടായത്. ഭീഷണിപ്പെടുത്തല്‍ കൂടി ഉണ്ടായതോടെയാണ് തിരൂരങ്ങാടി പൊലീസില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന പരാതി നല്‍കുന്നത്. ഓഡിറ്റിനിടെ ക്രമക്കേട് ചൂണ്ടിക്കാട്ടിയപ്പോള്‍ പരാതിക്കാരിക്ക് നേരെ ഹരികുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ തട്ടിക്കയറിയതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് പൊലീസ് കേസെടുത്തത്.

Story Highlights: parallel institution headed by employees of AR Nagar Co-operative Bank

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top