കേരളം ഞെട്ടലോടെ കേട്ട പ്രണയ പ്രതികാര കഥകൾ

കോതമംഗലത്തെ അരുംകൊല കേരളജനത നടുക്കത്തോടെയാണ് കേട്ടറിഞ്ഞത്. 24 വയസുകാരിയായ മാനസയെ വെടിവച്ച് കൊലപ്പെടുത്തിയ യുവാവും സ്വയം വെടിവച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. പ്രണയം നിരസിച്ചതിന്റെ പേരിൽ ജീവൻ പൊലിയുന്ന അനേകം പെൺകുട്ടികളിൽ ഏറ്റവും ഒടുവിലത്തെ പേരാണ് മാനസയുടേത്.
കേരളം ഞെട്ടലോടെ കേട്ട പ്രണയപ്രതികാര കഥയാണ് കോട്ടയം എസ്എംഇ കോളജിലുണ്ടായ ധാരുണ സംഭവം.

2017 ഫെബ്രുവരിയിൽ കോളജ് വിദ്യാർഥിനിയും ഹരിപ്പാട് സ്വദേശിനിയുമായ ലക്ഷ്മിയെ പ്രണയാഭ്യർഥന നിരസിച്ചതിന് എസ്എംഇയിലെ പൂർവ വിദ്യാർഥി ആദർശ് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. പ്രതികാര നടപടിക്കൊടുവിൽ കാമുകനായ ആദർശും സ്വയം ജീവനൊടുക്കി.
പിന്നീട് 2019 ലെ മറ്റൊരു പ്രണയ പ്രതികാരവും മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ചു. 2019 മാർച്ച് 12നായിരുന്നു സംഭവം.

തിരുവല്ല അയിരൂർ സ്വദേശി കവിത വിജയകുമാറിനെ പ്രണയം നിഷേധിച്ചതിന്റെ പേരിൽ അജിൻ റെജി മാത്യൂസ് (18) എന്ന യുവാവ് പൊതുവഴിയിൽ തടഞ്ഞു നിർത്തി കുത്തിപ്പരിക്കേൽപ്പിച്ചശേഷം പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നു. റേഡിയോളജി കോഴ്‌സ് പഠിക്കുന്ന കവിത കോളേജിലേയ്ക്ക് പോകുന്ന വഴിയ്ക്കായിരുന്നു കൊലപാതകം. കവിത, പ്രണയം നിരസിച്ചതിനെ തുടർന്നുണ്ടായ പ്രതികാരമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്.
Read Also: കണ്ണൂരിൽ വച്ച് തന്നെ ഇരുവരും തമ്മിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു : കോളജ് ഉടമ ട്വന്റിഫോറിനോട്
അതേ വർഷം ഏപ്രിൽ നാലാം തിയതിയാണ് തൃശൂർ ചീയാരത്ത് എഞ്ചിനിയറിങ്ങ് കോളേജ് വിദ്യാർഥിനിയായ നീതു(22) പ്രണയാഗ്‌നിയിൽ കൊല്ലപ്പെട്ടത്. വടക്കേകാട് സ്വദേശി നിതീഷ് വീട്ടിലെത്തി പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നു.

2019 ജൂലൈ പതിനാലാം തിയതി കേരളം കേട്ടത് മറ്റൊരു പ്രണയ കൊലപാതകമായിരുന്നു. അന്ന് കൊല്ലപ്പെട്ടത് പത്തനംതിട്ട കടമനിട്ട സ്വദേശിനി 17കാരി ശാരിക. പെൺകുട്ടിയുടെ അകന്നബന്ധു കൂടിയായ സജിൽ(20) വീട്ടിൽ എത്തി പെൺകുട്ടിയെ വിളിച്ച് ഇറക്കിയ ശേഷം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.

2019 ഒക്ടോബർ പത്താം തിയതി കൊച്ചി കാക്കനാട് പ്ലസ് ടു വിദ്യാർഥിനി ദേവികയുടെ മരണവും മറ്റൊരു പ്രണയ പ്രതികാര കഥ. പറവൂർ സ്വദേശിയായ മിഥുൻ, രാത്രി ദേവികയുടെ വീട്ടിലെത്തി പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഒപ്പം മിഥുൻ ആത്മഹത്യ ചെയ്യുകയും ചെയ്തു.

ഇന്ന്, 2021 ജൂലൈ 30നാണ് നെല്ലുക്കുഴി ഇന്ദിരാഗാന്ധി ഡന്റൽ കോളജിലെ കൊലപാതകം നന്നത്. കൊല്ലപ്പെട്ട മാനസയ്ക്ക് 24 വയസായിരുന്നു. കോളജിനോട് ചേർന്ന് മാനസ താമസിക്കുന്ന വാടക വീട്ടിൽ വച്ചാണ് കൊലപാതകം നടക്കുന്നത്. രഖിൽ എന്ന യുവാവാണ് മാനസയെ കൊലപ്പെടുത്തിയത്. തുടർന്ന് രഖിൽ സ്വയം വെടിവച്ച് മരിച്ചു.
കോതമംഗലം കൊലപാതകം; രഖിലിന്റെ ദൃശ്യങ്ങൾ ട്വന്റിഫോറിന് https://t.co/HlIZdzvret
— 24 News (@24onlive) July 30, 2021
രണ്ട് വെടിയാണ് മാനസിക്ക് ഏറ്റത്. വലത് ചെവിയുടെ താഴ്ഭാഗത്തായി ഒരു വെടിയേറ്റിട്ടുണ്ട് . രണ്ടാമത്തെ വെടി നെഞ്ചിന്റെ വലതുഭാഗത്താണ് ഏറ്റത്. വെടിയുണ്ട ശരീരത്തിൽ കയറി ഇറങ്ങി പോയ പാടുകളുണ്ടെന്ന റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്.
Story Highlights: rejected love murders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here