Advertisement

കൊവിഡിൽ വഴിമുട്ടിയ സ്‌കൂൾ പാചക തൊഴിലാളികൾ; ട്വന്റിഫോർ പരമ്പര തുടരുന്നു

July 30, 2021
Google News 2 minutes Read
school cooking staff story

ഇ-ക്ലാസ് തുടങ്ങിയതോടെ ജീവിതം ഇരുട്ടിലായവരാണ് സ്‌കൂൾ പാചക തൊഴിലാളികൾ. ആയിരത്തി അറുന്നൂറ് രൂപയുടെ തൊഴിൽ ആശ്വാസ നിധിയല്ലാതെ മറ്റൊരാനുകൂല്യങ്ങളും കഴിഞ്ഞ പതിനേഴ് മാസമായി ഇവർക്ക് ലഭിക്കുന്നില്ല. എത്രയോ തലമുറകളെ ഊട്ടി വളർത്തിയ സ്‌കൂൾ പാചക തൊഴിലാളികൾ ഇന്ന് ആത്മഹത്യയുടെ വക്കിലാണ്. ട്വന്റിഫോർ പരമ്പര തുടരുന്നു ‘പൂട്ടിപ്പോയ ജീവിതങ്ങൾ’.

ആറായിരത്തോളം വരുന്ന സ്‌കൂൾ പാചക തൊഴിലാളികളുടെ ഒരു പ്രതിനിധി മാത്രമാണ് തൊടുപുഴ പാറക്കടവ് സ്വദേശിനി ലീല. കഴിഞ്ഞ 38 വർഷമായി തൊടുപുഴ കോലാനി സ്‌കൂളിൽ പാചക തൊഴിലാളിയാണ് ലീല. വർഷങ്ങൾക്ക് മുൻപ് അഞ്ച് രൂപയ്ക്ക് ജോലിക്ക് കയറിയതാണ് ലീല. ഇപ്പോൾ അത് അറുന്നൂറ് രൂപയായി. ഭർത്താവിന്റെ ചികിത്സയും വീട്ടിലെ ചെലവുമെല്ലാം സ്‌കൂളിലെ വരുമാനത്തിൽ നിന്നാണ്. കൊവിഡ് വന്ന ശേഷം ജീവിതം പ്രതിസന്ധിയി. സർക്കാരിൽ നിന്ന് യാതൊരു ആനുകൂല്യങ്ങളുമില്ല. ജീവിതം ബുദ്ധിമുട്ടിലാണെന്ന് ലീല പറയുന്നു.

Read Also:38 ദിവസത്തിനിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 15 പേര്‍; ലോക്ക് ഡൗണില്‍ പൊലിയുന്ന ജീവനുകള്‍

മുൻപൊക്കെ വേനൽ അവധിക്ക് രണ്ടായിരം രൂപ ലഭിച്ചിരുന്നു. ഇത്തവണ അതുമില്ല. നാൽപത് വർഷമായി ജോലി ചെയ്യുന്നവരെ അംഗീകൃത തൊഴിലാളികളായി പ്രഖ്യാപിക്കാൻ മാറി,മാറി വന്ന സർക്കാരുകൾ മടി കാണിച്ചു. സർക്കാർ സ്‌കൂളിലെ അധ്യാപകർക്കും അനധ്യാപകർക്കും ലഭിക്കുന്ന ഒരാനുകൂല്യവും പാചക തൊഴിലാളികൾക്കില്ല. പുകയോടും കരിയോടും മല്ലിട്ടുള്ള ആരോഗ്യപ്രശ്‌നങ്ങൾ മാത്രമാണ് സ്‌കൂൾ പാചക തൊഴിലാളികളുടെ ആകെയുള്ള സമ്പാദ്യം. ജീവിതം വഴിമുട്ടിയിരിക്കുന്ന സാഹചര്യത്തിൽ സർക്കാർ ഇടപെടണമെന്നാണ് ലീല ഉൾപ്പെടുന്ന സ്‌കൂൾ പാചക തൊഴിലാളികളുടെ ആവശ്യം.

Story Highlights: school cooking staff story

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here