ലോക്ക്ഡൗൺ : തെരുവ് ഗായകരുടെ ജീവിതം ഇരുട്ടിൽ; ട്വന്റിഫോർ പരമ്പര തുടരുന്നു

ലോക്ക്ഡൗൺ മൂലം അപ്രത്യക്ഷമായവരാണ് തെരുവ് ഗായകർ. ആൾ തിരക്കുണ്ടായിരുന്ന സ്ഥലങ്ങളിലെല്ലാം ആളൊഴിഞ്ഞതോടെ തെരുവ് ഗായകരുടെ വരുമാനം നിലച്ചു. കൊവിഡ് മൂലം തെരുവു ഗായകർക്കുണ്ടായ ദുരിതത്തിന്റെ ആഴമറിയാൻ കൊല്ലത്തെ ഒരു തെരുവ് ഗായകന്റെ ജീവിതം തുറന്നുകാട്ടുകയാണ് ട്വന്റിഫോർ. തെരുവിൽ പാടി ഉപജീവനം നടത്തിയിരുന്ന അന്ധഗായകൻ കൃഷ്ണൻ കുട്ടി പലരുടേയും പ്രതിനിധിയാണ്. 24 പരമ്പര തുടരുന്നു ‘പൂട്ടിപ്പോയ ജീവിതങ്ങൾ’.
മനോഹരമായി പാട്ടുപാടുന്ന ഇയാളുടെ പേരാണ് കൃഷ്ണൻകുട്ടി. കൊല്ലം മൈനാഗപ്പള്ളി സ്വദേശിയായ കൃഷ്ണൻകുട്ടി മൂന്നാം വയസ്സുമുതൽ അന്ധനാണ്. വർഷങ്ങളായി താമസിക്കുന്നത് ഇരവിപുരം വാളത്തുങ്കലിൽ. കൃഷ്ണൻകുട്ടിയുടെ കുടുംബത്തിന്റെ രണ്ട് വർഷം മുൻപ് വരെയുള്ള വരുമാന മാർഗമായിരുന്നു പാട്ടുപാടൽ. തെരുവ് ഗായകനായ കൃഷ്ണൻകുട്ടിയുടെ തുച്ഛവരുമാനം നിലച്ചത് കൊവിഡെത്തിയതിന് പിന്നാലെയാണ്. ആൾക്കൂട്ടത്തിൽ പാട്ട് പാടിയിരുന്ന കൃഷ്ണൻകുട്ടിക്ക് ലോക്ക്ഡൗൺ സമ്മാനിച്ചത് പട്ടിണി.
Read Also: കൊവിഡിൽ വഴിമുട്ടിയ സ്‌കൂൾ പാചക തൊഴിലാളികൾ; ട്വന്റിഫോർ പരമ്പര തുടരുന്നു
‘മുൻപ് പുറത്ത് പോയി പാടിയിരുന്നു, അന്ന് മറ്റ് കാര്യങ്ങളെല്ലാം കഴിഞ്ഞുപോകുമായിരുന്നു. എന്നാൽ ഇപ്പോളഅ# ലോക്ക്ഡൗൺ വന്നതോടെ പുറത്തൊന്നും പോകാൻ പറ്റാതെ ബുദ്ധിമുട്ടിലായി’- കൃഷ്ണൻ കുട്ടി ട്വന്റിഫോറിനോട് പറഞ്ഞു.
കൃഷ്ണൻ കുട്ടിയുടെ വരുമാനം നിലച്ചതോടെ വിദ്യാർത്ഥികളായ രണ്ടു മക്കളുടെ പഠനവും പ്രതിസന്ധിയിലായി. പണ്ട് ആകാശവാണിയിൽ ശാസ്താംപാട്ട് പാടിയതും, സ്റ്റേജ് പരിപാടികളിൽ പങ്കെടുത്തതുമെല്ലാം ഈ ലോക്ക്ഡൗൺ കാലത്ത് കണ്ണീരോടെ ഓർക്കാനേ ഈ മനുഷ്യന് കഴിയുന്നുള്ളൂ.
Story Highlights: street singers lockdown life
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here