ടോക്യോ ഒളിമ്പിക്സ്: ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം മിച്ചൽ സ്റ്റാർക്കിന്റെ സഹോദരൻ ഹൈ ജമ്പ് ഫൈനൽസിൽ

ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ക്രിക്കറ്റ് താരം മിച്ചൽ സ്റ്റാർക്കിന്റെ സഹോദരൻ ടോക്യോ ഒളിമ്പിക്സ് ഹൈ ജമ്പ് ഫൈനൽസിൽ പ്രവേശിച്ചു. മിച്ചൽ സ്റ്റാർക്കിൻ്റെ അനുജൻ ബ്രാണ്ടൻ സ്റ്റാർക്ക് ആണ് ഗ്രൂപ്പ് ബിയിൽ നിന്ന് ഫൈനൽസിലേക്ക് യോഗ്യത നേടിയത്. ഫൈനൽ യോഗ്യതയായ 2.28 അനായാസം മറികടന്നാണ് അനിയൻ സ്റ്റാർക്ക് ഫൈനൽസ് യോഗ്യത നേടിയത്. കോമൺവെൽത്ത് സ്വർണമെഡൽ ജേതാവാണ് ബ്രാണ്ടൻ. ഞായറാഴ്ചയാണ് പുരുഷ ഹൈ ജംപ് ഫൈനൽസ്. (olympics brandon starc mitchell)
നേരത്തെ, ടോക്യോ ഒളിമ്പിക്സ് പുരുഷ വിഭാഗം ടെന്നീസ് സെമിഫൈനലിനു പിന്നാലെ മിക്സഡ് ഡബിൾസിലും ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച് പരാജയപ്പെട്ടിരുന്നു. സെമിഫൈനലിൽ റഷ്യയുടെ അസ്ലൻ കാരത്സേവ്-എലെന വെസ്നിന സഖ്യത്തോടാണ് സെർബിയൻ ജോഡിയായ ജോക്കോവിച്ച്- നീന സ്റ്റോയനോവിച്ച് സഖ്യം കീഴടങ്ങിയത്. സ്കോർ 7-6, 7-5. ടൈബ്രേക്കറിൽ ആദ്യ സെറ്റ് കൈവിട്ട സെർബിയൻ ജോഡി കടുത്ത പോരാട്ടത്തിനു ശേഷമാണ് രണ്ടാം സെറ്റ് അടിയറ വച്ചത്.
Read Also: ടോക്യോ ഒളിമ്പിക്സ്: ടെന്നീസ് ഡബിൾസിലും ജോക്കോവിച്ചിനു തോൽവി
ജർമനിയുടെ അലക്സാണ്ടർ സ്വെരെവിനെതിരെയാണ് പുരുഷവിഭാഗം സെമിഫൈനലിൽ ജോക്കോവിച്ച് പരാജയപ്പെട്ടത്. സ്കോർ 1-6, 6-3, 6-1. നാല് പ്രധാന മേജറുകളും ഒളിമ്പിക്സ് സ്വർണവും നേടി ഗോൾഡൻ സ്ലാം സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ പുരുഷതാരമെന്ന റെക്കോർഡ് ലക്ഷ്യമിട്ടാണ് ജോക്കോവിച്ച് ടോക്യോയിൽ എത്തിയത്. എന്നാൽ സെമിയിൽ ജർമ്മൻ താരത്തിനോട് പരാജയപ്പെട്ടതോടെ ജോക്കോവിച്ചിന് ആ നേട്ടത്തിലെത്താതെ മടങ്ങുകയാണ്. 1988ൽ വനിതാ താരം സ്റ്റെഫി ഗ്രാഫ് മാത്രമാണ് ഈ നേട്ടത്തിൽ എത്തിയിട്ടുള്ളത്.
ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ ജോക്കോവിച്ചിനെ രണ്ടാം സെറ്റിലും മൂന്നാം സെറ്റിലും കീഴടക്കിയാണ് സ്വെരെവ് സെമി പോരാട്ടം വിജയിച്ചത്. റഷ്യൻ താരം കാരെൻ ഖച്ചനോവിനെയാണ് സ്വെരെവ് ഫൈനലിൽ നേരിടുക. സ്പെയിൻ്റെ പാബ്ലോ ബുസ്റ്റയെ 6-3, 6-3 എന്ന സ്കോറിനു കീഴടക്കിയാണ് കാരെൻ ഫൈനലുറപ്പിച്ചത്. വെങ്കല മെഡലിനായി ജോക്കോവിച്ചും ബുസ്റ്റയും ഏറ്റുമുട്ടും.
അതേസമയം, ടോക്യോ ഒളിമ്പിക്സ് വനിതകളുടെ വ്യക്തിഗത ബാഡ്മിൻ്റൺ സെമിഫൈനലിൽ സിന്ധുവിൻ്റെ എതിരാളി ലോക ഒന്നാം നമ്പർ താരമായ തായ് സു-യിങ്. ചൈനീസ് തായ്പേയിയുടെ താരമായ സു-യിങ് തായ്ലൻഡിൻ്റെ ഇൻ്റനോൺ രത്ചനോകിനെയാണ് ക്വാർട്ടർ ഫൈനലിൽ കീഴടക്കിയത്. സ്കോർ 14-21, 21-18, 21-18.
Story Highlights: tokyo olympics brandon starc mitchell starc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here