അസം-മിസോറാം അതിര്‍ത്തി സംഘര്‍ഷം; അസം സര്‍ക്കാര്‍ സുപ്രിംകോടതിയിലേക്ക്

അതിര്‍ത്തി സംഘര്‍ഷത്തില്‍ അസം മുഖ്യമന്ത്രിക്കെതിരെ കേസെടുത്തതിന് പിന്നാലെ സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി അസം സര്‍ക്കാര്‍. മിസോറാം സര്‍ക്കാരാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയ്‌ക്കെതിരെ കേസെടുത്തത്. ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നത്തില്‍ കോടതി ഇടപെടണമെന്നാണ് അസം സര്‍ക്കാരിന്റെ ആവശ്യം.(asam mizoram issue)
കൊലപാതക ശ്രമം, അതിക്രമിച്ച് കടക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അസം മുഖ്യമന്ത്രിക്കെതിരെ മിസോറാം കേസെടുത്തത്. വൈറന്‍ഗേറ്റ് പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. മുഖ്യമന്ത്രിയെ കൂടാതെ ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരേയും പൊലീസുകാരേും പ്രതിചേര്‍ത്തിട്ടുണ്ട്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ ഓഗസ്റ്റ് 1 ന് ഹാജരാകണമെന്നാണ് മിസോറാം പൊലീസ് നിര്‍ദേശിച്ചിരിക്കുന്നത്. അതിനിടെ മിസോറാം എം.പി ഉള്‍പ്പെടെയുള്ളവര്‍ക്ക് അസം പൊലീസ് സമന്‍സ് അയച്ചു. എംപിയുടെ ഡല്‍ഹിയിലെ വസതിയിലെത്തിയാണ് പൊലീസ് സമന്‍സ് നല്‍കിയത്.
Read Also: അസം മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് മിസോറാം
അസം-മിസോറാം അതിര്‍ത്തി തര്‍ക്കത്തിന് താത്ക്കാലിക പരിഹാരമുണ്ടായിരുന്നു. അതിര്‍ത്തിയില്‍ നിന്ന് പൊലീസിനെ പിന്‍വലിച്ച ശേഷം കേന്ദ്രസേനയെ വിന്യസിപ്പിക്കാനായിരുന്നു തീരുമാനം. കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിളിച്ച യോഗത്തിലായിരുന്നു തീരുമാനം. ഇതിനിടെയാണ് പരസ്പം പ്രതികാര നടപടികളുമായി രണ്ട് സംസ്ഥാനങ്ങളും രംഗത്തെത്തിയിരിക്കുന്നത്.
Story Highlights: asam mizoram issue, border issue, supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here