17
Sep 2021
Friday

അമ്പെയ്ത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ അസ്തമിച്ചു; അതാനു ദാസ് പുറത്ത്

atanu das out

ടോക്യോ ഒളിമ്പിക്‌സിൽ അമ്പെയ്ത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ അസ്മിച്ചു. ഇന്ത്യൻ താരം അതാനു ദാസ് പുറത്തായി. പ്രീക്വാർട്ടറിൽ ജപ്പാന്റെ തക്കഹാര ഫുറുക്കാവയോടാണ് അതാനുവിന്റെ തോൽവി. സ്‌കോർ 4-6.

ആദ്യസെറ്റ് 27-25 ന് ഫുറുക്കാവ സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റിൽ അതാനു 28-28 ന് ഒപ്പമെത്തി. മൂന്നാം സെറ്റിൽ 27-28 ന് അതാനു ജയിച്ചു. നാലാം സെറ്റും 28-28 എന്ന നിലയിലായതോടെ വിധി നിർണയം അഞ്ചാം സെറ്റിലെത്തി. ഇതിൽ ജപ്പാൻ താരത്തിനായിരുന്നു ജയം.

Read Also:ടോക്യോ ഒളിമ്പിക് ഗെയിംസ് ആഘോഷിച്ച് ഫേസ്ബുക്ക് ഡൂഡിൽ

അതേസമയം, ബോക്‌സിംഗിലും ഇന്ത്യ കനത്ത തിരിച്ചടി നേരിട്ടു. അമിത് പാംഗൽ കൊളംബിയയ്‌ക്കെതിരെ മത്സരിച്ച് തോറ്റു. പുരുഷന്മാരുടെ ഫ്‌ളൈവെയ്റ്റ് 48-52 കിലോഗ്രാം പ്രാഥമിക മത്സരത്തിലാണ് അമിത് പാംഗൽ ഞെട്ടിക്കന്ന തോൽവി ഏറ്റുവാങ്ങിയത്. കൊളംബിയയുടെ യുബർജെൻ മാർട്ടിനസിനെതിരെ 41 നായിരുന്നു തോൽവി. ലോക ഒന്നാം നമ്പർ താരമായിരുന്നു ഇന്ത്യയുടെ അമിത് പാംഗൽ.

Story Highlights: atanu das out, tokyo olympics 2021

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top