Advertisement

മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ബാബുല്‍ സുപ്രിയോ രാഷ്ട്രീയം വിട്ടു

July 31, 2021
Google News 1 minute Read
babul supriyo

മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ബാബുല്‍ സുപ്രിയോ രാഷ്ട്രീയം വിട്ടു. എംപി സ്ഥാനവും രാജിവെച്ചു. രണ്ടാം മോദി സര്‍ക്കാരിന്റെ മന്ത്രിസഭാ പുനസംഘടനയ്ക്ക് ശേഷമാണ് ബാബുല്‍ സുപ്രിയോയ്ക്ക് മന്ത്രിസ്ഥാനം നഷ്ടമായത്. രണ്ട് തവണ പാര്‍ലമെന്റില്‍ അംഗമായിരുന്നു. പശ്ചിമ ബംഗാളിലെ അസന്‍സോളില്‍ നിന്നുള്ള എംപിയാണ് ബാബുല്‍ സുപ്രിയോ(babul supriyo).
‘കോണ്‍ഗ്രസിലേക്കോ തൃണമൂല്‍ കോണ്‍ഗ്രസിലേക്കോ സിപിഐഎമ്മിലേക്കോ ഇല്ല. എന്നെ ആരും എങ്ങോട്ടും വിളിച്ചിട്ടില്ല. ഞാന്‍ ഒരു ടീമിന്റെ കളിക്കാരനാണ്. ഒരു ടീമിനെയേ പിന്തുണച്ചിട്ടുള്ളു. മോഹന്‍ബഗാന്‍. ഒരു പാര്‍ട്ടിക്കൊപ്പമേ നിന്നിട്ടുള്ളൂ. അത് ബിജെപിയാണ്’. ബാബുല്‍ സുപ്രിയോ പ്രതികരിച്ചു.

രാഷ്ട്രീയത്തില്‍ നിന്ന് വിടുന്നതുമായി ബന്ധപ്പെട്ട് കുറച്ചുദിവസങ്ങളായി ബാബുല്‍ സമൂഹമാധ്യമങ്ങളില്‍ ചില പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു. നിഗൂഡമായ സന്ദേശങ്ങളല്ലാതെ നിലപാട് വ്യക്തമാക്കിയിരുന്നില്ല. തുടര്‍ന്ന് ഇന്ന് ഫേസ്ബുക്കിലൂടെയാണ് രാജിവയ്ക്കുന്ന കാര്യം അറിയിച്ചത്.
കുറേ കാലമായി താന്‍ പാര്‍ട്ടിയിലുണ്ട്. ചിലരെയൊക്കെ സഹായിച്ചിട്ടുണ്ടെന്നും ചിലരെ നിരാശപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ പുനസംഘടനയില്‍ പുറത്തായ 12 മന്ത്രിമാരില്‍ ഒരാളാണ് ബാബുല്‍ സുപ്രിയോ. രാഷ്ട്രീയത്തില്‍ നിന്നുകൊണ്ട് സാമൂഹ്യ സേവനം നടത്തുകയെന്നത് സാധ്യമല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Story Highlights: babul supriyo, bjp mp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here