Advertisement

കാശ്മീര്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാതിരിക്കാന്‍ ബിസിസിഐ ഭീഷണിപ്പെടുത്തുന്നു; ആരോപണവുമായി ഹെര്‍ഷെലെ ഗിബ്‌സ്

July 31, 2021
Google News 1 minute Read

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് താരം ഹെര്‍ഷെലെ ഗിബ്‌സ്.കാശ്മീര്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാതിരിക്കാന്‍ ബിസിസിഐ തന്നെ ഭീഷണിപ്പെടുത്തുന്നു എന്നാണ് ഗിബ്‌സ് ആരോപിക്കുന്നത്. മുസാഫറാബാദില്‍ ഓഗസ്ത് ആറിനാണ് കാശ്മീര്‍ പ്രമീയര്‍ ലീഗ് ആരംഭിക്കുന്നത്.കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യ പാകിസ്താന്‍ തര്‍ക്കം നിലനില്‍ക്കെയാണ് പ്രകോപനപരമായി കാശ്മീര്‍ പ്രീമിയര്‍ ലീഗുമായി പാകിസ്താന്‍ മുന്നോട്ടു പോകുന്നത്.

ബിസിസിഐ അനാവശ്യമായി ഇടപെടുകയാണെന്ന് ഗിബ്‌സിന്റെ ട്വീറ്റില്‍ പറയുന്നു -‘ബിസിസിഐ രാഷ്ട്രീയം കളിക്കുകയാണ്. കെപിഎല്ലില്‍ കളിച്ചാല്‍ ഇന്ത്യയില്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു ജോലിക്കും പ്രവേശിപ്പിക്കില്ലെന്നാണ് ബിസിസിഐയുടെ ഭീഷണിയെന്നും’ ഗിബ്‌സ് ആരോപിക്കുന്നു. ഗിബ്‌സിനെ കൂടാതെ പ്രശസ്തരായ പല കളിക്കാരും കാശ്മീര്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നുണ്ട്.

ആറ് ടീമുകള്‍ ടൂര്‍ണമെന്റിലുണ്ട്. എല്ലാ ടീമിലും അഞ്ചു കളിക്കാര്‍ പാക് അധീനതയിലുള്ള കാശ്മീരില്‍ നിന്നുള്ളവരാണ്. മുന്‍ പാക് താരം വസീം അക്രം സംഘാടകരില്‍ പ്രമുഖനാണ്. ഷാഹിദ് അഫ്രീദിയാണ് ബ്രാന്‍ഡ് അംബാസഡര്‍. എല്ലാ മത്സരങ്ങളും മുസഫറാബാദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച് നടക്കും.

മുന്‍ ശ്രീലങ്കന്‍ താരം തിലകരത്‌നെ ദില്‍ഷാന്‍ മുന്‍ പാക് താരങ്ങളായ ഷാഹിദ് അഫീരദി, കമ്രാന്‍ അക്മല്‍ തുടങ്ങിയവരെക്കൂടാതെ മുഹമ്ദ് ഹഫീസ്, ഷബാദ് ഖാന്‍, ഷൊയബ് മാലിക് തുടങ്ങിയവര്‍ ടൂര്‍ണമെന്റില്‍ കളിക്കുന്നു. കാശ്മീര്‍ പാര്‍ലിമെന്ററി സ്‌പെഷല്‍ കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷെഹരിയാര്‍ ഖാന്‍ ആണ് ആണ് കെപിഎല്ലുമായി രംഗത്തെത്തുന്നത്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here