Advertisement

ബഹിരാകാശ യാത്രയ്ക്ക് ആമസോൺ സ്റ്റാഫിന് നന്ദി അറിയിച്ച് ജെഫ് ബെസോസ്; ട്വിറ്ററിൽ ട്രോൾ മഴ

July 31, 2021
Google News 5 minutes Read
Bezos trolled on Twitter

ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് ചൊവ്വാഴ്ച ഒരു ബഹിരാകാശ യാത്ര നടത്തിയിരുന്നു. ബെസോസിനൊപ്പം അദ്ദേഹത്തിന്റെ ഇളയ സഹോദരൻ മാർക്ക്, 82 കാരിയായ വാലി ഫങ്ക്, വിദ്യാർത്ഥിയായ ഒലിവർ ഡെമൻ എന്നിവരും ഉണ്ടായിരുന്നു. ബഹിരാകാശ അതിർത്തി മുറിച്ചു കടന്നതിനുശേഷം അവർ പടിഞ്ഞാറൻ ടെക്സസ് മരുഭൂമിയിൽ ലാൻഡ് ചെയ്യുന്നത് കമ്പനി തത്സമയ സംപ്രക്ഷേപണം നടത്തുകയുണ്ടായി.

റോയിട്ടേഴ്‌സ് പുറത്ത് വിട്ട ഒരു വിഡിയോയിൽ ജെഫ് ബെസോസ് ഇങ്ങനെ പറയുന്നു, “നിങ്ങളാണ് ഇത് സാധ്യമാക്കിയത് (യു ഗയ്സ് പെയ്ഡ് ഫോർ ഓൾ ദീസ്)”. വിഡിയോ പുറത്ത് വന്നതിന് ശേഷം പലരും ബെസോസിനെതിരെ പരിഹാസവും ആരംഭിച്ചു. ആമസോൺ തൊഴിലാളികൾക്ക് ലഭിക്കേണ്ട ന്യായമായ തുക ‘അടിച്ചുമാറ്റി’യാണ്‌ ബെസോസ് തന്റെ ബഹിരാകാശ യാത്ര നടത്തിയതെന്നു പറഞ്ഞാണ്‌ പലരും അദ്ദേഹത്തെ ആക്ഷേപിക്കുന്നത്.

Read Also:ഡാനിഷ് സിദ്ദിഖിയെ താലിബാൻ പിടികൂടിയത് ജീവനോടെ, ക്രൂരമായി കൊലപ്പെടുത്തി; റിപ്പോർട്ട്

ബെസോസ് കൃത്യമായി നികുതി അടയ്ക്കാത്ത കുടിശ്ശികക്കാരനാണെന്നും വെയർഹൗസുകളിലെ തന്റെ തൊഴിലാളികൾക്ക് അനുയോജ്യമായ തൊഴിൽ സാഹചര്യങ്ങൾ നൽകാത്തയാളാണെന്നും അമേരിക്കൻ രാഷ്ട്രീയക്കാരായ എലിസബത്ത് വാറൻ, അലക്സാണ്ട്രിയ ഒകാസിയോ കോർട്ടെസ് എന്നിവരുൾപ്പെടെ പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ജെഫ് ബെസോസിനെ പരിഹസിച്ചുകൊണ്ട് പുറത്തിറക്കിയ ഒരു ട്വീറ്റിൽ ഡെമോക്രാറ്റ് പ്രതിനിധി അലക്സാണ്ട്രിയ ഒകാസിയോ കോർട്ടെസ് ഇപ്രകാരം പറഞ്ഞു: “അതെ, ആമസോൺ തൊഴിലാളികൾക്ക് അർഹിക്കുന്ന പണം നൽകാതെ കുറഞ്ഞ വേതനം നൽകിക്കൊണ്ട് യൂണിയനെ കൈപ്പിടിയിലാക്കി മനുഷ്യത്വരഹിതമായതും സുരക്ഷിതത്വമില്ലാത്തതുമായ ജോലിസ്ഥലങ്ങളിൽ ജോലി ചെയ്യാൻ അവരെ പ്രേരിപ്പിക്കുകയാണ്‌ ബെസോസ് ചെയ്യുന്നത്. ആമസോൺ ഡെലിവറി ഡ്രൈവർമാർക്ക് ഈ മഹാമാരിയുടെ കാലത്ത് ആവശ്യമായ ആരോഗ്യ ഇൻഷുറൻസും മറ്റ് ആനുകൂല്യങ്ങളും നല്കാതെയും അവരെ കൊള്ളയടിച്ചു കൊണ്ടുമാണ്‌ ബെസോസ് ഈ യാത്ര നടത്തിയത്. ചെറുകിട ബിസിനസ്സുകളെ തകർത്തു തരിപ്പണമാക്കിക്കൊണ്ട് തങ്ങളുടെ വിപണി ശക്തി ദുരുപയോഗം ചെയ്യുന്ന ആമസോണിന്‌ അവരുടെ ഉപഭോക്താക്കളാണ്‌ ഈ ധൂർത്തിന്‌ പണം നൽകുന്നത്.”

ബെസോസിന്റെ സമ്പത്തിനെക്കുറിച്ച് ഏതാണ്ട് ഒരു രൂപം നൽകിക്കൊണ്ട് സംരംഭകൻ ഡാൻ പ്രൈസ് ഇപ്രകാരം പറഞ്ഞു: “ജെഫ് ബെസോസ് തന്റെ സ്പേസ്ഷിപ്പിലൂടെ ഒരു ബില്യൺ ഡോളർ അക്ഷരാർത്ഥത്തിൽ വലിച്ചെറിയുകയും അതിനേക്കാൾ കൂടുതൽ പണം ഉണ്ടാക്കുകയും ചെയ്തു. 23,000 ത്തോളം വരുന്ന എല്ലാ ആമസോൺ വെയർഹൗസ് തൊഴിലാളികളും ചേർന്ന് ഒരു വർഷത്തിൽ ഉണ്ടാക്കുന്നതിനേക്കാൾ കൂടുതൽ പണം അദ്ദേഹം ഉണ്ടാക്കി. അതായത് ബഹിരാകാശത്തേക്ക് പോയതിനുശേഷം ഇക്കഴിഞ്ഞ 36 മണിക്കൂറിനുള്ളിൽ 1.745 ബില്യൺ ഡോളർ അദ്ദേഹം തന്റെ മൊത്തം ആസ്തിയിലേക്ക് കൂട്ടിച്ചേർത്തു. ഒരു കച്ചവടക്കാരനായ അദ്ദേഹം ഇതാണ്‌ വാസ്തവത്തിൽ ചെയ്തത്.”

Story Highlights: Jeff Bezos Thanks Amazon Staff For Space Trip, Gets Trolled On Twitter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here