Advertisement

വൈറലായി, സൂര്യ വിളിച്ചു പിന്നാലെ; ചെങ്കൽച്ചൂളയിലെ ചെറുപ്പക്കാർ മലയാളസിനിമയിലേക്ക്

July 31, 2021
Google News 2 minutes Read

‘അയൻ’ സിനിമയിലെ സൂര്യയുടെ ഡാൻസും ഫൈറ്റും അനുകരിച്ച് ജനഹൃദയങ്ങൾ കീഴടക്കിയ ചെങ്കൽച്ചൂളയിലെ ചെറുപ്പക്കാർ മലയാള സിനിമയിലെക്ക്. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ‘വിരുന്ന്’ എന്ന ചിത്രത്തിലാണ് ചെങ്കൽച്ചൂളയിലെ കുട്ടികൾ ആദ്യമായി മുഖം കാണിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഇടുക്കി കുട്ടിക്കാനത്ത് പുരോഗമിക്കുകയാണ്.

മൊബൈൽ കാമറ കൊണ്ട് അതിശയിപ്പിച്ച ചെങ്കൽച്ചൂളയിലെ അഭിയും കൂട്ടരും ഇനി പ്രൊഫഷണൽ കാമറക്ക് മുന്നിലാണ് അണിനിരക്കുന്നത്. ഇവർ പങ്കെടുത്ത ആദ്യ ദിവസത്തെ ഷൂട്ടിങ് പൂർത്തിയായി. തമിഴ് നടൻ അർജുനും നിക്കി ഗൽറാണിയുമാണ് ചിത്രത്തിലെ നായികാനായകന്മാർ. ബഹുഭാഷാ ചിത്രത്തിലൂടെയാണ് ഇവരുടെ അരങ്ങേറ്റംകൂടാതെ സിനിമ എന്ന വലിയ സ്വപ്നം യാഥാർഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് ചെങ്കൽച്ചൂളയിലെ മിടുക്കന്മാർ.

വീഡിയോ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായി. ഈ വീഡിയോയാണ് സൂര്യ തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടില്‍ പങ്കുവെച്ചത്. ”ഇഷ്ടപ്പെട്ടു, വളരെ നന്നായിരിക്കുന്നു, സുരക്ഷിതരായിരിക്കൂ!”- എന്നാണ് സൂര്യ വീഡിയോ പങ്കുവെച്ച് അടിക്കുറിപ്പെഴുതിയിരിക്കുന്നത്. സൂര്യ ഫാന്‍സ് കേരളയുടെ വീഡിയോയാണ് സൂര്യ ട്വിറ്ററില്‍ പങ്കുവെച്ചത്.

ചെങ്കല്‍ച്ചൂളയിലെ കുട്ടികൾ അഭിനയിച്ചു തകർത്ത അയനിലെ പണം തട്ടുന്ന ആക്ഷന്‍ രംഗമാണ് സീക്വന്‍സുകളോടെ ആദ്യം പകര്‍ത്തിയത്. തുടർന്ന് സൂര്യയുടെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ അയനിലെ തന്നെ ഗാനരംഗത്തിന്‍റെ പുനരാവിഷ്കാരവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം ലക്ഷകണക്കിന് പേരാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ കണ്ടത്.സിനിമയിൽ വലിയ ഉയരങ്ങളിലെത്താൻ ഈ മിടുക്കർക്ക് കഴിയും എന്ന് തന്നെയാണ് വിരുന്ന് സിനിമയുടെ അണിയറ പ്രവർത്തകർ വിലയിരുത്തുന്നത്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here