Advertisement

‘ഗംഭീരം’ വരിവരിയായി, അതിവേഗം റോഡ് മറികടക്കുന്ന കൃഷ്ണമൃഗങ്ങൾ; വീഡിയോ ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി

August 1, 2021
Google News 1 minute Read

ഗുജറാത്തിലെ ഭാവ്നഗർ ജില്ലയിലെ ബ്ലാക്ക്ബക്ക് ദേശീയ പാർക്കിലൂടെ റോഡ് മറികടക്കുന്ന മൂവായിരത്തോളം കൃഷ്ണമൃഗങ്ങളുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘ഗംഭീരം’ എന്ന അടിക്കുറിപ്പോടെയാണ് പ്രധാനമന്ത്രി മോദി വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. മൂവായിരത്തോളം കൃഷ്ണമൃഗങ്ങൾ ആണ് വരിവരിയായി അതിവേഗം ദേശീയ പാർക്കിലെ റോഡ് മറികടന്നത്.

ധൊലേറ ഭാവ്നഗർ ഹൈവേയിലെ ചെക്ക് പോസ്റ്റിൽ നിന്ന് ജോലികഴിഞ്ഞു മടങ്ങിയ പൊലീസുകാരനാണ് ഈ മനോഹരമായ ദൃശ്യം പകര്‍ത്തിയത്. ഗുജറാത്ത് ഇൻഫർമേഷൻ വിഭാഗം ട്വിറ്ററിലൂടെ പങ്കുവച്ച വീഡിയോ ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഷെയര്‍ ചെയ്തതോടെയാണ് വീഡിയോ വൈറലായത്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here