Advertisement

വിദേശ മദ്യത്തിന് വില വര്‍ധിപ്പിച്ചിട്ടില്ല; സാങ്കേതിക പിഴവെന്ന് ബെവ്‌കോ

August 2, 2021
Google News 0 minutes Read

വിദേശ നിർമ്മിത മദ്യത്തിന് വില വർദ്ധിപ്പിച്ചിട്ടില്ലെന്ന് ബിവറേജ് കോർപ്പറേഷന്‍. കമ്പ്യൂട്ടറിൽ അപ്ലോഡ് ചെയ്തപ്പോൾ സംഭവിച്ച സാങ്കേതിക പിഴവാണ് ആശയക്കുഴപ്പം ഉണ്ടാക്കിയതെന്നാണ് ബെവ്കോയുടെ വിശദീകരണം. വെയര്‍ഹൗസ് ലാഭവിഹിതം വര്‍ദ്ധിപ്പിച്ചതായി റിപ്പോർട്ട് വന്നതോടുകൂടിയാണ് ഇറക്കുമതി ചെയ്യുന്ന വിദേശ മദ്യത്തിന് വിലകൂട്ടിയെന്ന തെറ്റിദ്ധാരണ ഉണ്ടായത്.

കൊവിഡ് കാലത്തെ വരുമാന നഷ്ടം നികത്താനുള്ള നടപടികളുടെ ഭാഗമായാണ് വില വർദ്ധനയെന്നായിരുന്നു റിപ്പോർട്ട്. ഇത് വാർത്തയായതോടെയാണ് സാങ്കേതിക പിഴവ് മൂലം ഉണ്ടായ തെറ്റിദ്ധാരണയാണെന്നും വിദേശ നിർമ്മിത വിദേശമദ്യത്തിന് വില വർദ്ധിപ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കി ബെവ്കോ രംഗത്തെത്തിയത്.

വെയര്‍ ഹൗസ് മാര്‍ജിന്‍ അഞ്ച് ശതമാനത്തില്‍ നിന്ന് 14 ശതമാനമായും റീട്ടെയില്‍ മാര്‍ജിന്‍ 3 ശതമാനത്തില്‍ നിന്ന് 20 ശതമാനമായുമാണ് ഉയര്‍ത്തിയെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ട്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here