കോട്ടയം മണർകാട് പതിനാല് വയസുകാരി പീഡനത്തിനരയായി

കോട്ടയം മണർകാട് പതിനാല് വയസുകാരി പീഡനത്തിനരയായി. വയറുവേദനയുമായി ആശുപത്രിയിലെത്തിയപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞത്.
രണ്ട് ദിവസം മുൻപാണ് പാമ്പാടിയിലെ ആശുപത്രിയിൽ വയറുവേദനയ്ക്കായി ചികിത്സ തേടിതയത്. തുടർന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കുട്ടി ഗർഭിണിയാണെന്ന് തിരിച്ചറിയുകയായിരുന്നു. ഉടൻ കുട്ടിയെ മെഡിക്കൽ കോളജിലേക്ക് മാറ്റി. എന്നാൽ ഗർഭസ്ഥ ശിശു മരിച്ചു.
Read Also : കുമ്പളങ്ങി കൊലപാതകം: മൃതദ്ദേഹം വയർ കീറി കല്ല് നിറച്ച് ചെളിയിൽ താഴ്ത്താൻ നിർദ്ദേശിച്ചത് രാഖി
മണർക്കാട് പൊലീസിന് നൽകിയ മൊഴിയിൽ മധ്യവയസ്കൻ കാറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കുട്ടി പറയുന്നത്. പെൺകുട്ടി മൂന്ന് മാസം ഗർഭിണിയാണ്. സംഭവത്തിൽ മണർകാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Story Highlights: kottayam girl raped
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here