Advertisement

ടോക്യോ ഒളിമ്പിക്സ്: പുരുഷ ഹോക്കിയിൽ മൂന്നാം സ്ഥാനത്തിനായി ഇന്ത്യ ജർമ്മനിക്കെതിരെ ഏറ്റുമുട്ടും

August 3, 2021
Google News 2 minutes Read
olympics hockey india germany

ടോക്യോ ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ മൂന്നാം സ്ഥാനത്തിനായി ഇന്ത്യ ജർമ്മനിക്കെതിരെ ഏറ്റുമുട്ടും. ഓസ്ട്രേലിയക്കെതിരെ നടന്ന സെമിഫൈനലിൽ 3-1 എന്ന സ്കോറിനാണ് ജർമ്മനി പരാജയപ്പെട്ടത്. കരുത്തരായ ഓസ്ട്രേലിയക്കെതിരെ ജർമ്മനി പൊരുതിയാണ് കീഴടങ്ങിയത്. ഇതോടെ ഫൈനലിൽ ബെൽജിയം-ഓസ്ട്രേലിയ ടീമുകൾ ഏറ്റുമുട്ടും. (olympics hockey india germany)

ഓഗസ്റ്റ് അഞ്ചിനാണ് ഇന്ത്യയും ജർമ്മനിയും തമ്മിൽ മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടുക. 4 തവണ ഒളിമ്പിക്സ് സ്വർണമെഡൽ സ്വന്തമാക്കിയിട്ടുള്ള ടീമാണ് ജർമ്മനി.

ബെൽജിയത്തിനെതിരെ നടന്ന സെമിഫൈനലിൽ 5-2 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ആവേശകരമായ മത്സരത്തിൽ ആദ്യം പിന്നിൽ നിന്ന ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. ഹർമൻപ്രീത് സിം​ഗും മൻദീപ് സിം​ഗുമാണ് ഇന്ത്യയ്ക്ക് വേണ്ടി ​ഗോളുകൾ നേടിയത്. എന്നാൽ ബെൽജിയത്തിന്റെ അലക്സാണ്ടർ ഹെൻഡ്രിക്ക് ​ഗോൾ അടിച്ച് ടീമിനെ സമനിലയിൽ എത്തിച്ചു. പിന്നീട് വീണ്ടും കളി അവസാന ക്വാർട്ടറിലേക്ക് കടന്നപ്പോൾ അലക്സാണ്ടർ ഹെൻഡ്രിക്ക് തന്നെ വീണ്ടും മൂന്ന് ​ഗോൾ അടിച്ച് ബെൽജിയത്തിന്റെ സ്കോർ നാല് ​ഗോളുകളിലേക്ക് ഉയർത്തി ഇന്ത്യയെ പിന്തള്ളി. നാലാം കോൾ ബെൽജിയമടിച്ചത് പെനൽറ്റി കോർണറിലൂടെയാണ്.

Read Also: ടോക്യോ ഒളിമ്പിക്സ്: ഫുട്ബോളിൽ ബ്രസീൽ ഫൈനലിൽ

പുരുഷ ഹോക്കിയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തും ബെൽജിയം രണ്ടാം സ്ഥാനക്കാരുമാണ്. പൂൾ ബിയിൽ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത ടീമാണ് ബെൽജിയം. ശക്തരായ ബെൽജിയത്തിനൊപ്പം ഇന്ത്യയും ഒട്ടും മോശമല്ലാത്ത പ്രകടനമാണ് കാഴ്ചച്ചത്. മലയാളികൾക്ക് അഭിമാനമായി പിആർ ശ്രീജേഷും ​ഗോൾ വലയത്തിലുണ്ടായിരുന്നു.

1972 ൽ മ്യൂണിക്കിൽ സെമി ഫൈനൽ കളിച്ച ഇന്ത്യ അത് ശേഷം ടോക്യോ ഒളിമ്പിക്സിലാണ് ആദ്യമായി സെമി കളിക്കുന്നത്. മുൻപ് 1964 ലാണ് ഏറ്റവും ഒടുവിൽ ഇന്ത്യ ഒളിമ്പിക്സ് വേദിയിൽ ഫൈനൽ കളിക്കുന്നത്. വർഷങ്ങൾക്ക് ശേഷം ഇന്ത്യ ഫൈനലിൽ എത്തുമെന്ന പ്രതീക്ഷയാണ് ഇതോടെ അസ്തമിച്ചത്.

അതേസമയം, ഫുട്ബോളിൽ നിലവിലെ ജേതാക്കളായ ബ്രസീൽ ഫൈനലിലെത്തി. മെക്സിക്കോയെ പെനൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ബ്രസീൽ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ഷൂട്ടൗട്ടിൽ 4-1നായിരുന്നു ബ്രസീലിൻ്റെ ജയം. ജപ്പാനും സ്പെയിനും തമ്മിൽ നടക്കുന്ന രണ്ടാം സെമിഫൈനലിലെ ജേതാക്കളെയാവും ഫൈനലിൽ കാനറികൾ നേരിടുക.

Story Highlights: olympics hockey india germany

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here