ടോക്യോ ഒളിമ്പിക്സ്: ഫുട്ബോളിൽ ബ്രസീൽ ഫൈനലിൽ

ടോക്യോ ഒളിമ്പിക്സ് ഫുട്ബോളിൽ നിലവിലെ ജേതാക്കളായ ബ്രസീൽ ഫൈനലിൽ. മെക്സിക്കോയെ പെനൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ബ്രസീൽ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ഷൂട്ടൗട്ടിൽ 4-1നായിരുന്നു ബ്രസീലിൻ്റെ ജയം. ജപ്പാനും സ്പെയിനും തമ്മിൽ നടക്കുന്ന രണ്ടാം സെമിഫൈനലിലെ ജേതാക്കളെയാവും ഫൈനലിൽ കാനറികൾ നേരിടുക. (olympics football brazil final)
ഇരു ടീമുകളും തുല്യപോരാട്ടമാണ് കാഴ്ചവച്ചതെങ്കിലും ബ്രസീൽ കൂടുതൽ അവസരങ്ങൾ തുറന്നെടുത്തു. ക്രോസ് ബാറിനു കീഴിൽ ഗ്വില്ലെർമോ ഒച്ചോവ നടത്തിയ മികച്ച പ്രകടനമാണ് മെക്സിക്കോയെ രക്ഷിച്ചുനിർത്തിയത്. നിശ്ചിതസമയവും അധികസമയവും ഇരു ടീമുകൾക്കും ഗോളുകൾ നേടാനാവാൻ കഴിയാതിരുന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക്. ഷൂട്ടൗട്ടിലെ ആദ്യ രണ്ട് കിക്കുകളും നഷ്ടപ്പെടുത്തിയത് മെക്സിക്കോയ്ക്ക് തിരിച്ചടിയായി.
നേരത്തെ, ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യമായി അശ്വാഭ്യാസത്തിൽ സ്വർണമെഡൽ നേടി വനിതാ താരം റെക്കോർഡ് സ്ഥാപിച്ചിരുന്നു. ജർമനിയുടെ ജൂലിയ ക്രയേവ്സ്കിയാണ് ഒപ്പം മത്സരിച്ച പുരുഷ താരങ്ങളെയൊക്കെ മറികടന്ന് സ്വർണമെഡൽ സ്വന്തമാക്കിയത്. ഗ്രേറ്റ് ബ്രിട്ടണിൻ്റെ ടോം മക്‌ഈവനാണ് വെള്ളി. ഓസീസ് താരം ആൻഡ്രൂ ഹോയ് വെങ്കലം നേടി. 2016 റിയോ ഒളിമ്പിക്സ് ടീം ഇനത്തിൽ വെള്ളിമെഡൽ നേടിയ സംഘാംഗം കൂടിയാണ് ജൂലിയ. (Julia
ഈ വർഷാരംഭത്തിൽ പിതാവിനെ നഷ്ടമായ ജൂലിയ ഒളിമ്പിക്സിനെത്തുമോ എന്നത് സംശയമായിരുന്നു. എന്നാൽ, മത്സരിക്കാൻ തീരുമാനിച്ച താരം അവിസ്മരണീയ റെക്കോർഡ് സ്വന്തമാക്കിയാണ് മടങ്ങുന്നത്.
1952 ഹെൽസിങ്കി ഒളിമ്പിക്സ് മുതലാണ് സ്ത്രീകൾക്ക് അശ്വാഭ്യാസത്തിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചത്. 1964 ടോക്യോ ഒളിമ്പിക്സിലാണ് ആദ്യമായി സ്ത്രീകൾ അശ്വാഭ്യാസത്തിൽ പങ്കെടുത്തത്. അമേരിക്കയുടെ ലാന ഡു പോണ്ട് ആയിരുന്നു ഈയിനത്തിലെ ആദ്യ വനിതാ താരം. പുരുഷ, വനിതാ താരങ്ങൾ പരസ്പരം മത്സരിക്കുന്ന ഒരേയൊരു ഒളിമ്പിക് ഇവൻ്റാണ് അശ്വാഭ്യാസം.
അതേസമയം, ഒളിമ്പിക്സ് പുരുഷ ഹോക്കി സെമിഫൈനലിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ബെൽജിയത്തിനെതിരെയാണ് ഇന്ത്യ പൊരുതി തോറ്റത്. 5-2 ആണ് സ്കോർ.
പുരുഷ ഹോക്കിയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തും ബെൽജിയം രണ്ടാം സ്ഥാനക്കാരുമാണ്. പൂൾ ബിയിൽ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത ടീമാണ് ബെൽജിയം. 1972 ൽ മ്യൂണിക്കിൽ സെമി ഫൈനൽ കളിച്ച ഇന്ത്യ അത് ശേഷം ടോക്യോ ഒളിമ്പിക്സിലാണ് സെമി കളിക്കുന്നത്.
Story Highlights: tokyo olympics football brazil final
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here