പെഗസിസ് : കേന്ദ്ര സർക്കാരിനെതിരെ സംയുക്ത പ്രക്ഷോഭത്തിന് പ്രതിപക്ഷ പാർട്ടികൾ

പെഗസിസ് വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ സംയുക്ത പ്രക്ഷോഭത്തിന് പ്രതിപക്ഷ പാർട്ടികൾ. രാഹുൽഗാന്ധി വിളിച്ച യോഗത്തിൽ 15 പ്രതിപക്ഷ പാർട്ടികൾ പങ്കെടുത്തു.യോഗ ശേഷം സൈക്കിൾ മാർച്ച് നടത്തിയാണ് പ്രതിപക്ഷ എം പിമാർ പാർലമെന്റിലേത്തിയത്.പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തെ പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
പെഗസിസ് ഫോണ്‍ ചോര്‍ത്തൽ വിഷയത്തിൽ പ്രതിഷേധം തുടരാൻ തന്നെയാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ രാഹുൽഗാന്ധി വിളിച്ച ബ്രേക്ക്ഫാസ്റ്റ് മീറ്റിങ്ങിൽ കോൺഗ്രസ്സ് അടക്കമുള്ള 14 പ്രതിപക്ഷ പാർട്ടികൾ പങ്കെടുത്തു. തൃണമൂൽ കോൺഗ്രസ് ,ഇടതുപാർട്ടികൾ, എന്‍സിപി, ശിവസേന, ആര്‍ജെഡി, എസ്‍പി എന്നീ പാർട്ടികൾ പ്രതിപക്ഷ ഐക്യം രൂപീകരിക്കാനുള്ള യോഗത്തിൽ പങ്കെടുത്തു .സമാന്തര പാർലമെൻറ് സംഘടിപ്പിച്ച് പെഗസിസ് ചർച്ചയാക്കാനാണ് പ്രതിപക്ഷ തീരുമാനം.
എന്നാൽ ജെഡിഎസ്, ആം ആദ്മി പാർട്ടി, ബിഎസ്പി എന്നിവർ യോഗത്തില്‍ പങ്കെടുത്തില്ല. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയത്തിൽ സർക്കാർ പാർലമെൻറിൽ മറുപടി നൽകുംവരെ പ്രതിഷേധം ശക്തമാക്കാനാണ് യോഗത്തിൽ ഉണ്ടായ തീരുമാനം
യോഗശേഷം രാഹുൽഗാന്ധി അടക്കമുള്ള പ്രതിപക്ഷ എം പിമാർ പാർലമെന്റിലേക്ക് സൈക്കിൾ മാർച്ച് നടത്തി. പെഗസിസ് വിഷയതോടൊപ്പം, വിലക്കയറ്റവും പ്രതിഷേധമാക്കാനാണ് തീരുമാനം.
അതേസമയം, പെഗസിസ് , കാർഷിക ബില്ല അടക്കമുള്ള വിഷയങ്ങളിൽ ഇരു സഭകൾ ഇന്നും സ്തംഭിച്ചു.പാർലമെൻറ് തടസ്സപ്പെടുത്തുക മാത്രമാണ് പ്രതിപക്ഷത്തിന്റെ ജോലിയെന്ന് പ്രധാനമന്ത്രി ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ കുറ്റപ്പെടുത്തി.
Story Highlights: oppisition united against center
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here