പ്രസ് ക്ലബ്ബ് ജേർണലിസം കോഴ്സ്: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം നടത്തുന്ന സർക്കാർ അംഗീകൃത ബിരുദാനന്തര ഡിപ്ലോമാ കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 25, 2021. ഒരു വർഷത്തെ ബിരുദാനന്തര കോഴ്സിനുള്ള അടിസ്ഥാന യോഗ്യത സർവകലാശാലാ ബിരുദമാണ്. ഡിഗ്രി പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
എഴുത്തു പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. അർഹരായവർക്ക് ‘മെറിറ്റ് കം മീൻസ് ‘ സ്കോളർഷിപ്പുകൾ ലഭ്യമാകും.
അപേക്ഷകൾ ഓൺലൈനായിട്ടാണ് സ്വീകരിക്കുന്നത്. അപേക്ഷ ഫോറം www.keralapressclub.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷയോടൊപ്പം 300 രൂപ അപേക്ഷാഫീസ് പ്രസ് ക്ലബ്ബിന്റെ അക്കൗണ്ടിൽ അടച്ചതിന്റെ കൗണ്ടർഫോയിൽ കൂടി ഉൾപ്പെടുത്തേണ്ടതാണ്. അക്കൗണ്ട് വിവരങ്ങൾ അപേക്ഷയോടൊപ്പം ലഭിക്കുന്നതാണ്. അപേക്ഷകൾ അയക്കേണ്ട ഇമെയിൽ : ijtrivandrum@gmail.com / pressclubtvpm@gmail.com
വിശദവിവരങ്ങൾക്ക് ഫോൺ: 9746224780, 8921888394
Story Highlights: Application invited for Press Club Journalism Course
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here