Advertisement

ഇളവ് അനുവദിച്ച് യു.എ.ഇ.; യാത്രാ വിലക്ക് ഭാഗികമായി നീക്കി

August 3, 2021
Google News 1 minute Read
UAE eases restrictions

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് യു.എ.ഇ. യാത്രാ വിലക്ക് ഭാഗികമായി നീക്കം ചെയ്തു. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് പ്രവേശിക്കാം. റസിഡന്റ് വിസയുള്ളവർക്ക് വ്യാഴാഴ്ച മുതൽ പ്രവേശനം അനുവദിച്ചിട്ടുണ്ട്. 48 മണിക്കൂർ മുമ്പ് എടുത്തിട്ടുള്ള ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് യാത്രക്കാർ നിർബന്ധമായും കൈയിൽ കരുതിയിരിക്കണം.

തൊഴിൽ വിസകൾ ഭാഗികമായി അനുവദിച്ചു തുടങ്ങാൻ തീരുമാനിച്ചതായി ഔദ്യോഗിക വാർത്താ ഏജൻസി റിപോർട്ട് ചെയ്തു. ഗാർഹിക തൊഴിലാളികൾക്ക് എൻട്രി പെർമിറ്റ് അനുവദിക്കുമെന്നാണ് തിങ്കളാഴ്ച ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പ് അറിയിച്ചത്. സർക്കാർ, അർദ്ധ-സർക്കാർ സ്ഥാപനങ്ങളിലേക്കും തൊഴിൽ വിസകൾ അനുവദിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Read Also:വാക്‌സിനെടുക്കാത്തവർക്ക് നിയന്ത്രണവുമായി സൗദി; നിർബന്ധിത അവധി, തൊഴിൽ ചെയ്യാൻ അനുവാദമില്ല

നാഷണൽ എമർജൻസി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റിയുമായി സഹകരിച്ചായിരിക്കും ഇതിനുള്ള നടപടികൾ. കൊവിഡ് വ്യാപനം തടയുന്നതിന് ഏർപ്പെടുത്തിയ പി.സി.ആർ പരിശോധന ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടായിരിക്കും വിദേശികൾക്ക് ജോലിക്കായി എത്താനാവുക. ആവശ്യമെങ്കിൽ രാജ്യത്തെത്തിയ ശേഷം നിശ്ചിത ദിവസം ക്വാറന്റീനിലും കഴിയണം. സാധുതയുള്ള താമസ വിസയുള്ളവർക്ക് ഇപ്പോൾ ഏത് രാജ്യത്തുനിന്നും യു.എ.ഇ.യിലേക്ക് മടങ്ങിവരാം. സർക്കാർ മേഖല ഉൾപ്പെടെ എല്ലാ രംഗത്തുള്ളവർക്കും ഇങ്ങനെ മടങ്ങിയെത്താൻ അനുമതി ലഭിക്കും.

Story Highlights: UAE eases restrictions

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here