Advertisement

​ഗായകൻ യോ യോ ഹണി സിം​ഗിനെതിരെ ​ഗാർഹിക പീഡന പരാതി; 20 കോടി നഷ്ടപരിഹാരം നൽകണമെന്ന് ഭാര്യ

August 4, 2021
Google News 3 minutes Read
case against honey singh

പ്രശസ്ത ​ഗായകൻ യോ യോ ഹണി സിം​ഗിനെതിരെ ​ഗാർഹിക പീഡന പരാതി. ഭാര്യ ശാലിനി തൽവാർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. പരാതിയുടെ പശ്ചാത്തലത്തിൽ ഡൽഹി ഹസാരി കോടതി ഹണി സിം​ഗിനെതിരെ നോട്ടിസ് അയച്ചു. ഓ​ഗസ്റ്റ് 28ന് കേസിൽ വാദം കേൾക്കും.

ഭാര്യ ഷാലിനി തൽവാറിനെ ഹണി സിം​ഗ് മാനസികമായും ശാരീരികമായും ലൈം​ഗികമായും സാമ്പത്തികമായും പീഡിപ്പിക്കുന്നുവെന്ന് കേസിൽ പറയുന്നു.

Read Also: മേതിൽ ദേവികയുമായുള്ള വിവാഹ മോചനം; എം മുകേഷിനെതിരെ ഗാർഹിക പീഡനത്തിന് കേസ് എടുക്കണമെന്ന് ബിന്ദു കൃഷ്ണ

20 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് ശാലിനി സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

സെക്ഷൻ 18 പിഡ്ബ്ല്യുഡിവി ആക്ട് 2005 പ്രകാരം സുരക്ഷ നൽകണമെന്നും ശാലിനി തൽവാർ ആവശ്യപ്പെട്ടു.

Story Highlights: case against yo yo honey singh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here