Advertisement

യു.എ.ഇ.യിൽ നാളെ മുതൽ പ്രവേശനാനുമതി; കുട്ടികളുടെ യാത്ര സംബന്ധിച്ച് അവ്യക്തത

August 4, 2021
Google News 1 minute Read
Entry UAE from tomorrow

കൊവിഡ് വാക്‌സിനേഷൻ സ്വീകരിച്ച താമസവിസയുള്ള ഇന്ത്യക്കാർക്ക് വ്യാഴാഴ്ച്ചസ് മുതൽ നിബന്ധനകളോടെ യു.എ.ഇ.യിലേക്ക് തിരിച്ച് വരാം. യു.എ.ഇ. അംഗീകരിച്ച രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച് കുറഞ്ഞത് 14 ദിവസമെങ്കിലും കഴിഞ്ഞിരിക്കണം. വാക്‌സിൻ സർട്ടിഫിക്കറ്റ്, 48 മണിക്കൂറിനുള്ളിൽ എടുത്തിട്ടുള്ള കൊവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് എന്നിവ കയ്യിൽ കരുതണം.

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐ.സി.എ.), ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ.) അനുമതികൾ വാങ്ങിയിരിക്കണം. എന്നാൽ, സന്ദർശക വിസക്കാർക്ക് ഇപ്പോൾ പ്രവേശന അനുമതിയില്ല. ഇന്ത്യയെ കൂടാതെ പാകിസ്താൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, യുഗാൻഡ എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്കും പ്രവേശനാനുമതിയുണ്ട്. ചൊവ്വാഴ്ച യു.എ.ഇ. ദേശീയ ദുരന്ത നിവാരണ സമിതിയാണ് (എൻ.സി.ഇ.എം.എ.) ഇക്കാര്യം അറിയിച്ചത്.

Read Also: ഇളവ് അനുവദിച്ച് യു.എ.ഇ.; യാത്രാ വിലക്ക് ഭാഗികമായി നീക്കി

കോവിഷീൽഡ് എന്നറിയപ്പെടുന്ന ആസ്ട്രസെനക്ക വാക്സിൻ യു.എ.ഇ. അംഗീകരിച്ചിട്ടുണ്ട്. യു.എ.ഇ. വിതരണം ചെയ്യുന്ന ഫൈസർ, സിനോഫാം, സ്പുട്നിക് തുടങ്ങിയ വാക്സിനുകൾ സ്വീകരിച്ചവർക്കും യു.എ.ഇ.യിൽ പ്രവേശിക്കാം. യു.എ.ഇ. യിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ, നഴ്‌സുമാർ, ടെക്‌നീഷ്യൻസ് എന്നിവരുൾപ്പെടുന്ന ആരോഗ്യ പ്രവർത്തകർ, യു.എ.ഇ. യിലെ സർവകലാശാലകൾ, കോളേജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നവർ, വിദ്യാർഥികൾ, മാനുഷിക പരിഗണന നൽകേണ്ടവരിൽ സാധുവായ താമസവിസയുള്ളവർ, ഫെഡറൽ, ലോക്കൽ ഗവ. ഏജൻസികളിൽ പ്രവർത്തിക്കുന്നവർ എന്നീ വിഭാഗങ്ങളിൽപ്പെട്ട എല്ലാവർക്കും ഓഗസ്റ്റ് അഞ്ചുമുതൽ യു.എ.ഇ. യിലേക്ക് മടങ്ങാം. ഇവരിൽ ഡോക്ടർമാർ, നഴ്‌സുമാർ, അധ്യാപകർ എന്നിവർക്ക് വാക്‌സിനേഷൻ നിർബന്ധമില്ല.

യു.എ.ഇ. നേരിട്ട് വാതിൽ തുറന്നതോടെ നാട്ടിൽ കുടുങ്ങിയ ആയിരക്കണക്കിന് പ്രവാസി മലയാളികൾക്ക് അടുത്ത ദിവസങ്ങളിൽതന്നെ യു.എ.ഇ.യിൽ മടങ്ങിയെത്താം. നാട്ടിൽ കുട്ടികൾക്ക് വാക്സിൻ നൽകി തുടങ്ങിയിട്ടില്ലാത്തതിനാൽ അവരുടെ യാത്ര സംബന്ധിച്ച് അവ്യക്തത നിലനിൽക്കുന്നുണ്ട്.

Story Highlights: Entry to UAE from tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here