ലോവ്‌ലിനയുടെ വീട്ടിലേക്ക് പുതിയ റോഡ്; വീട്ടിൽ തിരികെയെത്തും മുൻപ് പണി തീർക്കുമെന്ന് അധികൃതർ

ടോക്യോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഗുസ്തി താരം ലോവ്‌ലിന ബോർഗൊഹെയിൻ്റെ വീട്ടിലേക്ക് പുതിയ റോഡ്. അസമിലെ ബരോമുഖയിലുള്ള ലോവ്‌ലിനയുടെ വീട്ടിലേക്കുള്ള നാട്ടുവഴിയാണ് വാഹനം കടന്നുപോകുന്ന തരത്തിൽ റോഡ് ആക്കി മാറ്റുന്നത്. ഒളിമ്പിക്സ് മത്സരം അവസാനിപ്പിച്ച് തിരികെ വീട്ടിൽ എത്തുന്നതിനു മുൻപ് റോഡ് പണി അവസാനിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. (road Lovlina Borgohain’s house)
വനിതകളുടെ 64-69 കിലോഗ്രാം ബോക്സിംഗിൽ മത്സരിച്ച ലോവ്‌ലിന സെമിഫൈനലിൽ പൊരുതിത്തോറ്റിരുന്നു. തുർക്കിയുടെ ബുസാനസ് സുർമെനെല്ലിയോട് കീഴടങ്ങിയെങ്കിലും ലോവ്‌ലിന വെങ്കല മെഡലിന് അർഹയായി. ലോകചാമ്പ്യനായ സുർമെനെല്ലി കൃത്യമായി മത്സരത്തിൽ ആധിപത്യം പുലർത്തിയിരുന്നെങ്കിലും സേഫ് ഓപ്ഷൻ പരിഗണിക്കാതെ പൊരുതിത്തന്നെയാണ് അസം സ്വദേശി കീഴടങ്ങിയത്.
Read Also: ടോക്യോ ഒളിമ്പിക്സ്: ബോക്സിംഗ് സെമിഫൈനലിൽ ലോവ്‌ലിന പൊരുതിത്തോറ്റു
ആദ്യ റൗണ്ടിലെ അവസാന 30 സെക്കൻഡുകളിലാണ് ലോവ്‌ലിനക്കെതിരെ ഒന്നാം സീഡ് താരം ആഥിപത്യം സ്ഥാപിക്കാൻ തുടങ്ങിയത്. രണ്ടാം റൗണ്ടിൽ ചില കരുത്തുറ്റ പഞ്ചുകളിലൂടെ ലോവ്‌ലിന തിരികെവരാൻ ശ്രമിച്ചെങ്കിലും സുർമെനെല്ലി അവസാന സെക്കൻഡുകളിൽ വീണ്ടും തുടരാക്രമണങ്ങളിലൂടെ റൗണ്ട് പിടിച്ചു. മൂന്നാം റൗണ്ടിലെ ഒരു പഞ്ചോടെ പകച്ചുപോയ ഇന്ത്യൻ താരത്തെ നിഷ്പ്രഭയാക്കിയ സുർമെനെല്ലി ആധികാരിക ജയത്തോടെ ഫൈനലിലേക്ക്.
പുരുഷ ഗുസ്തിയിൽ ഇന്ത്യൻ താരങ്ങൾ സെമിയിൽ കടന്നു. 57 കിലോഗ്രാമിൽ രവികുമാറും 86 കിലോഗ്രാമിൽ ദീപക് പുനിയയുമാണ് അവസാന നാലിലെത്തിയത്. ബൾഗേറിയൻ താരം ജോർജി വാംഗെലോവിനെ കീഴടക്കി രവികുമാർ മുന്നേറിയപ്പോൾ ചൈനയുടെ ലിൻ സുഷെൻ ആണ് ദീപകിനു മുന്നിൽ വീണത്. സെമിയിൽ രവി കസാക്കിസ്ഥാൻ്റെ നൂരിസ്ലാം സനയേവിനെയും ദീപക് അമേരിക്കൻ താരം ഡേവിഡ് മോറിസിനെയും നേരിടും.
അതേസമയം, വനിതാ ഗുസ്തിയിൽ അൻഷു മാലിക്കിന് ആദ്യ റൗണ്ടിൽ തോൽവി നേരിട്ടു. ബെലാറസ് താരം ഇറൈന 8-2 നാണ് ഇന്ത്യയെ തോൽപ്പിച്ചത്. വനിതകളുടെ ഫ്രീസ്റ്റൈൽ 57 കിലോഗ്രാം ഇനത്തിലായിരുന്നു മത്സരം.
പുരുഷ വിഭാഗം ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനൽ റൗണ്ടിൽ പ്രവേശിച്ചു. യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തിൽ 86.65 മീറ്റർ താണ്ടിയാണ് ഫൈനൽ ഉറപ്പിച്ചത്.
Story Highlights: New road Lovlina Borgohain’s house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here