Advertisement

ടോക്യോ ഒളിമ്പിക്സ്: ആവേശപ്പോരിൽ ദീപക് പുനിയക്ക് തോൽവി; ഗുസ്തി വെങ്കലം സാൻ മരിനോ താരത്തിന്

August 5, 2021
Google News 2 minutes Read
deepak punia lost olympics

ടോക്യോ ഒളിമ്പിക്സിൽ പുരുഷന്മാരുടെ 86 കിലോഗ്രാം ഗുസ്തി വെങ്കല മെഡൽ പോരാട്ടത്തിൽ ഇന്ത്യയുടെ ദീപക് പുനിയക്ക് പരാജയം. സാൻ മരിനോയുടെ മൈൽസ് അമിനെയ്ക്കെതിരെയാണ് ഇന്ത്യൻ താരം കീഴടങ്ങിയത്. 4-2 ആണ് സ്കോർ. ആദ്യ ഘട്ടത്തിൽ 2 പോയിൻ്റുകൾക്ക് മുന്നിലെത്തിയ ദീപകിനെതിരെ ഒരു പോയിൻ്റ് നേടി സാൻ മരീനോ താരം തിരികെവന്നു. തുടർന്ന് പൂർണമായും പ്രതിരോധത്തിലേക്ക് ഉൾവലിഞ്ഞ ദീപകിനെതിരെ അവസാന 15 സെക്കൻഡുകളിൽ നടത്തിയ ആക്രമണമാണ് മൈൽസിന് നാടകീയ ജയം നേടിക്കൊടുത്തത്. (deepak punia lost olympics)

സെമിഫൈനലിൽ അമേരിക്കൻ താരം ഡേവിഡ് മോറിസിനെതിരെയാണ് ദീപക് പരാജയപ്പെട്ടത്. ആദ്യ ഘട്ടത്തിൽ തന്നെ 10 പോയിൻ്റുകളുടെ ലീഡ് നേടിയ അമേരിക്കൻ താരം ആധികാരികമായാണ് 22 വയസ്സുകാരനായ ഇന്ത്യൻ യുവതാരത്തെ കീഴടക്കിയത്.

Read Also: ടോക്യോ ഒളിമ്പിക്സ്: ഗുസ്തി ഫൈനലിൽ രവികുമാർ പൊരുതിത്തോറ്റു; റഷ്യയുടെ ലോക ചാമ്പ്യന് സ്വർണം

നേരത്തെ, പുരുഷന്മാരുടെ 57 കിലോഗ്രാം ഗുസ്തി ഫൈനലിൽ ഇന്ത്യയുടെ രവി കുമാർ ദഹിയക്ക് തോൽവി നേരിട്ടു. റഷ്യൻ താരം സൗർ ഉഗുയേവിനോടാണ് രവി കീഴടങ്ങിയത്. അവസാനം വരെ പൊരുതിയാണ് രവി കുമാർ കീഴടങ്ങിയത്. ഇതോടെ താരം വെള്ളിമെഡൽ നേടി. ടോക്യോ ഒളിമ്പിക്സിലെ ഇന്ത്യയുടെ രണ്ടാം വെള്ളിമെഡലാണ് ഇത്. നേരത്തെ ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവാണ് ഇന്ത്യക്കായി വെള്ളി നേടിയത്.

രണ്ട് തവണ ലോക ചാമ്പ്യൻ 2 പോയിൻ്റിനു മുന്നിലെത്തിയ റഷ്യൻ താരത്തിനിനെതിരെ 2 പോയിൻ്റുകൾ നേടി രവി തിരികെ വന്നെങ്കിലും അടുത്ത നീക്കത്തിൽ രണ്ട് പോയിൻ്റുകൾ നേടിയ ഉഗുയേവ് രണ്ടിനെതിരെ 4 പോയിൻ്റുകൾക്ക് മുന്നിലെത്തി. രണ്ടാം ഘട്ടത്തിൽ യുഗുയേവ് ഒരു പോയിൻ്റ് കൂടി നേടി ലീഡ് വർധിപ്പിച്ചു. മത്സരത്തിലേക്ക് തിരികെവരാൻ രവി കുമാർ ശ്രമിച്ചെങ്കിലും രണ്ട് പോയിൻ്റുകൾ കൂടി നേടിയ റഷ്യൻ താരം അഞ്ച് പോയിൻ്റ് ലീഡ് നേടി കളിയിൽ ആഥിപത്യം നേടി. എന്നാൽ തിരികെവന്ന രവി 2 പോയിൻ്റുകൾ കൂടി സ്വന്തമാക്കി 4-7 എന്ന നിലയിലെത്തിച്ചു. അവസാന നിമിഷങ്ങളിൽ രവി കുമാർ ജയത്തിനായി കിണഞ്ഞുശ്രമിച്ചെങ്കിലും റഷ്യൻ താരത്തിൻ്റെ പ്രതിരോധം ഭേദിക്കാനായില്ല.

Story Highlights: deepak punia lost wrestling olympics

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here