പാണക്കാട് തങ്ങളോടും കുടുംബത്തോടും പികെ കുഞ്ഞാലിക്കുട്ടി ചെയ്തത് ‘കൊടിയവഞ്ചന’ ; കെടി ജലീല്‍

മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളേയും കുടുംബത്തേയും പികെ കുഞ്ഞാലിക്കുട്ടി ചതിച്ചുവെന്ന് കെടി ജലീല്‍. ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് കള്ളപ്പണം വെളുപ്പിക്കാന്‍ ഉപയോഗിക്കുന്നു. കൊടിയവഞ്ചനയാണ് പാണക്കാട് തങ്ങളോടും തങ്ങള്‍ കുടുംബത്തോടും പികെ കുഞ്ഞാലിക്കുട്ടി ചെയ്യുന്നതെന്നും ഇത് തങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് വലിയ വേദനയുണ്ടാക്കിയെന്നും കെടി ജലീല്‍ ആരോപിച്ചു.
ചന്ദ്രിക അച്ചടിച്ച യുഎഇയിലെ കമ്പനിക്ക് കൊടുക്കേണ്ട ആറ് കോടി ചിലര്‍ പോക്കറ്റിലാക്കിയെന്നും ജലീല്‍ ഉന്നയിച്ചു. എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ നിക്ഷേപം ഉയര്‍ത്തികൊണ്ടായിരുന്നു കെടി ജലീലിന്റെ ആരോപണം. ഇക്കാര്യം ജലീല്‍ സഭയിലും ഉന്നയിച്ചിട്ടുണ്ട്.
‘കൊടിയവഞ്ചനയാണ് പാണക്കാട് തങ്ങളോടും തങ്ങള്‍ കുടുംബത്തോടും പികെ കുഞ്ഞാലിക്കുട്ടി ചെയ്യുന്നത്. അദ്ദേഹം പതിവായി സഭയില്‍ എത്തുന്നുണ്ട്. ഈ കോടിക്കണക്ക് രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെ കുറ്റം ചെയ്ത വ്യക്തി ഇവിടെ സുഖമായി കഴിയുന്നു. എന്നാല്‍ ഇതിലൊന്നും മനസാ വാചാ കര്‍മ്മണ ഒരു ബന്ധവുമില്ലാത്ത പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്വേഷണത്തെ നേരിടുകയാണ്. അദ്ദേഹത്തിനാണ് നോട്ടീസ് പോകുന്നത്. ഇത് തങ്ങളേയും അവരുടേയും കുടുംബത്തേയും സ്‌നേഹിക്കുന്നവര്‍ക്ക് വലിയ വേദനയാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇതിനെതിരെ ലീഗില്‍ നിന്നുതന്നെ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.’ കെടി ജലീല്‍ ആരോപിച്ചു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here