Advertisement

സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം; തെരഞ്ഞെടുപ്പ് അവലോകനം പ്രധാന അജണ്ട

August 6, 2021
Google News 1 minute Read
cpim cc meeting

ആറുമാസങ്ങള്‍ക്കുശേഷം സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവലോകനമാണ് കേന്ദ്രകമ്മിറ്റി യോഗത്തിലെ പ്രധാന അജണ്ട.
ദേശീയതലത്തില്‍ പ്രതിപക്ഷ നേതൃത്വം ഏറ്റെടുക്കാനുള്ള ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നീക്കങ്ങളില്‍ പാര്‍ട്ടി എന്തുനിലപാട് സ്വീകരിക്കണമെന്നത് ഉടന്‍ തീരുമാനിക്കണമെന്നത് കഴിഞ്ഞ പോളിറ്റ് ബ്യൂറോ യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ ഇന്നുതുടങ്ങുന്ന കേന്ദ്രകമ്മിറ്റി വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.

മമതയോടുള്ള സമീപനത്തിന്റെ കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പാര്‍ട്ടിയിലുണ്ട്. കേരളം, ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവലോകനമാണ് കേന്ദ്രകമ്മിറ്റിയുടെ പ്രധാന അജണ്ടയാകും. തെരഞ്ഞെടുപ്പിലെ തകര്‍ച്ചയില്‍ സംഘടനാപരമായ തെറ്റുകള്‍ ഏറ്റുപറഞ്ഞുകൊണ്ടാണ് ബംഗാള്‍ ഘടകം വച്ച് അവലോകന റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ തുടര്‍ചര്‍ച്ചകള്‍ ഓണ്‍ലൈനായി ചേരുന്ന സിസി യോഗത്തിലുണ്ടാകും.
പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സമ്മേളനങ്ങളുടെ സമയക്രമം യോഗത്തില്‍ തീരുമാനിക്കും. പാര്‍ട്ടി കോണ്‍ഗ്രസ് അടുത്ത ഏപ്രിലില്‍ തന്നെ നടത്താനാണ് ആലോചന. പെഗസിസ് വിവാദം, കര്‍ഷക പ്രതിഷേധം എന്നിവയും യോഗത്തില്‍ ചര്‍ച്ചയാകും.
നിയമസഭാ കയ്യാങ്കളി കേസില്‍ സംസ്ഥാനസര്‍ക്കാരിന്റെ നിലപാട് കേന്ദ്രനേതൃത്വം അംഗീകരിച്ച സാഹചര്യത്തില്‍ ആരെങ്കിലും ഉന്നയിച്ചാല്‍ മാത്രമേ വിഷയം ചര്‍ച്ചയ്ക്ക് വരുവെന്ന് നേതാക്കള്‍ അറിയിച്ചു.

Story Highlights: cpim cc meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here