Advertisement

മൂന്ന് നിർണായക താരങ്ങൾ ഐപിഎലിനെത്തില്ല; രാജസ്ഥാൻ റോയൽസിന് തിരിച്ചടി

August 6, 2021
Google News 2 minutes Read
ipl uae rajasthan royals

ഐപിഎൽ രണ്ടാം പാദ മത്സരങ്ങളിൽ യുഎഇയിൽ ആരംഭിക്കുമ്പോൾ ഏറ്റവുമധികം പ്രതിസന്ധി രാജസ്ഥാൻ റോയൽസിനാവും. ഇന്ത്യയിൽ നടന്ന ആദ്യ പാദ മത്സരങ്ങൾക്കിടെ തന്നെ പല വിദേശ താരങ്ങളെയും നഷ്ടപ്പെട്ട് രാജസ്ഥാൻ കടുത്ത പ്രതിസന്ധിയിലായിരുന്നു. ലീഗ് യുഎഇയിൽ പുനരാരംഭിക്കുമ്പോൾ ഈ താരങ്ങൾ കളിക്കാനെത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ, ഇപ്പോൾ ഫസ്റ്റ് ഇലവനിൽ സ്ഥാനമുറപ്പായ മൂന്ന് ഇംഗ്ലണ്ട് താരങ്ങൾ രാജസ്ഥാനു വേണ്ടി കളത്തിലിറങ്ങില്ലെന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ട് തന്നെ ഇവർക്ക് പകരക്കാരെ കണ്ടെത്തി വേണം രാജസ്ഥാന് യുഎഇയിലേക്ക് വണ്ടികയറാൻ. (ipl uae rajasthan royals)

ഇന്ത്യയിൽ വച്ചുള്ള ആദ്യ പാദ മത്സരങ്ങളിൽ ഇല്ലാതിരുന്ന പേസർ ജോഫ്ര ആർച്ചർ യുഎഇയിലും കളിക്കില്ല. താരത്തിൻ്റെ പരുക്ക് ഇനിയും ഭേദമായിട്ടില്ല. ഈ വർഷം മുഴുവൻ ആർച്ചർ പിച്ചിലിറങ്ങില്ലെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അറിയിച്ചിരിക്കുന്നത്. ടി-20 ലോകകപ്പും ആഷസും ഐപിഎലുമൊക്കെ താരത്തിനു നഷ്ടമാവും. ആദ്യ പാദത്തിൽ പരുക്കേറ്റ് മടങ്ങിയ ബെൻ സ്റ്റോക്സ് രണ്ടാം പാദത്തിലും ഉണ്ടാവില്ല. അനിശ്ചിതകാലത്തേക്ക് ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കുന്നു എന്ന് പ്രഖ്യാപിച്ച സ്റ്റോക്സ് എപ്പോൾ തിരികെയെത്തുമെന്ന് വ്യക്തമല്ല. മൂന്നാമത്തെ താരം ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്‌ലർ ആണ്. രാജസ്ഥാൻ നിരയിലെ സുപ്രധാന താരമായ ബട്‌ലർ രണ്ടാമത്തെ കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിൽ തന്നെ തുടരാൻ തീരുമാനിച്ചിരിക്കുകയാണ്.

Read Also: ഐപിഎൽ രണ്ടാം പാദത്തിൽ കളിച്ചേക്കില്ല; വെളിപ്പെടുത്തി പാറ്റ് കമ്മിൻസ്

ആർച്ചറിനും സ്റ്റോക്സിനും പിന്നാലെ ബയോ ബബിളിലെ ജീവിതം ദുഷ്കരമാണെന്ന് ചൂണ്ടിക്കാട്ടി ലിയാം ലിവിങ്സ്റ്റണും ആന്ദ്രൂ തൈയും പിന്നീട് നാട്ടിലേക്ക് മടങ്ങി. ബാക്കപ്പ് ഓപ്ഷനായി ഇനി ഒരു വിദേശ താരം പോലും ടീമിലില്ല. ജോസ് ബട്‌ലർ, ഡേവിഡ് മില്ലർ, മുസ്തഫിസുർ റഹ്മാൻ, ക്രിസ് മോറിസ് എന്നിവർ മാത്രമാണ് നിലവിൽ രാജസ്ഥാൻ റോയൽസിലുള്ള വിദേശ താരങ്ങൾ. അതേസമയം, തൈയും ലിവിങ്സ്റ്റണും യുഎഇയിൽ കളിക്കാനെത്തിയേക്കുമെന്നാണ് സൂചന.

സെപ്റ്റംബർ 19 മുതൽ ദുബൈയിലാണ് ഐപിഎൽ 14-ാം സീസണിന്റെ ബാക്കി മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അത് മൂന്ന് വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.

ദുബൈ, അബുദാബി, ഷാർജ എന്നീ സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. ഫൈനലും ആദ്യ ക്വാളിഫയർ മത്സരവും ദുബൈയിൽ നടക്കും. ഒക്ടോബർ 15 ന് ഫൈനലും ഒക്ടോബർ 10 ന് ആദ്യ ക്വാളിഫയറും നടക്കും. എലിമിനിറ്റേർ മത്സരം ഒക്ടോബർ 11 നും രണ്ടാം ക്വാളിഫയർ 13 നും അബുദാബി സ്റ്റേഡിയത്തിലും നടക്കും.

Story Highlight: ipl uae rajasthan royals

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here