Advertisement

തെരഞ്ഞെടുപ്പിൽ കേരള ഘടകത്തിന്റെ നയങ്ങളെ ശെരിവച്ചു സിപിഐഎം പോളിറ്റ് ബ്യുറോയുടെ റിപ്പോർട്ട്

August 6, 2021
Google News 2 minutes Read
cpim

തെരഞ്ഞെടുപ്പിൽ കേരള ഘടകത്തിന്റെ നയങ്ങളെ ശെരിവച്ചു സിപിഐഎം പോളിറ്റ് ബ്യുറോയുടെ റിപ്പോർട്ട്. മുതിർന്ന നേതാക്കളെ മാറ്റി നിർത്തിയതിലും, മന്ത്രിസഭ രൂപീകരിച്ച രീതിയിലും തെറ്റില്ലെന്ന് കേന്ദ്ര കമ്മിറ്റിക്ക് മുന്നിൽ വച്ച കരട് റിപ്പോർട്ടിൽ പറയുന്നു.

നിയമസഭ തെരഞ്ഞെടുപ്പ് അവലോകനം ചെയ്തു സി പി ഐ എം കേരള ഘടകം സമർപ്പിച്ച റിപ്പോർട്ടിനെ പൂർണ്ണമായും അംഗീകരിച്ചു കൊണ്ടുള്ള കരട് റിപ്പോർട്ടാണ് പിബി കേന്ദ്രകമ്മിറ്റിക്ക് മുന്നിൽ വെച്ചത്.

കേരള കോണ്ഗ്രസ് വന്നത് എൽഡിഎഫ് നെ ശക്തിപ്പെടുത്തി. യുവാക്കൾക്കും പുതു മുഖങ്ങൾക്കും അവസരം നൽകിയത് ഗുണം ചെയ്തു. മുതിർന്ന നേതാക്കളെ മാറ്റി നിർത്തിയതിലും, മന്ത്രിസഭ രൂപീകരിച്ച രീതിയിലും തെറ്റില്ലെന്നും ബംഗാളിൽ നിന്നും പാഠം ഉൾക്കൊണ്ടു, ഭാവിക്കു വേണ്ടിയുള്ള തീരമാനമായിരുന്നു അതെന്നും കരട് റിപ്പോർട്ടിൽ പറയുന്നു.

ബംഗാളിലേത് സംഘടനാ പരവും രാഷ്രീയവുമായ പരാജയമാണെന്നും റിപ്പോർട്ടിലുണ്ട്. തെരഞ്ഞെടുപ്പ് വിജയത്തിൻറെ പശ്ചാത്തിൽ അടുത്ത പാർട്ടി കോൺഗ്രസ് കേരളത്തിൽ നടത്തമെന്ന നിർദേശം കേരള ഘടകം കേന്ദ്ര കമ്മറ്റിയിൽ ശരിവെച്ചു.

Read Also: മണിപ്പൂർ കോൺഗ്രസ്സ് മുൻ അധ്യക്ഷൻ ബി.ജെ.പി.യിൽ ചേർന്നു

രാജ്യത്ത് പാർട്ടി അംഗത്വം ഏറ്റവും കൂടുതൽ കണ്ണൂരിലെന്നതും കേരള നേതാക്കൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തമിഴ് നാടാണ് പരിഗണനയിലുള്ള മറ്റൊരു വേദി. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഞായറാഴ്ച ഉണ്ടാകും. മമതാ ബാനർജിയുടെ നീക്കങ്ങളിൽ പാർട്ടി എന്തു നിലപാട് സ്വീകരിക്കണമെന്നകാര്യത്തിൽ തീരുമാനം ഓൺ ലൈനിൽ ചേരുന്ന മൂന്നുദിവസത്തെ കേന്ദ്രകമ്മിറ്റി യോഗത്തിൽ ഉണ്ടാകും.

Read Also: സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം; തെരഞ്ഞെടുപ്പ് അവലോകനം പ്രധാന അജണ്ട

Story Highlight: Kerala election Report of CPI (M) Polit Bureau

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here