75 ജില്ലകളിൽ അമ്പത് ജില്ലകളിലും പുതിയ കൊവിഡ് രോഗികളില്ല; ഉത്തർ പ്രദേശ് സർക്കാർ

ഉത്തർ പ്രദേശിൽ ആകെയുള്ള 75 ജില്ലകളിൽ അമ്പത് ജില്ലകളിലും 24 മണിക്കൂറിനിടെ ഒരു കൊവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സംസ്ഥാന സർക്കാർ. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനങ്ങളിലൊന്നായ ഉത്തർപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ 58 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ കൊവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്താകെ 593 സജീവ കേസുകൾ മാത്രമാണുള്ളതെന്നും സർക്കാർ അറിയിക്കുന്നു.
സംസ്ഥാനത്ത് പത്ത് ജില്ലകളിൽ നിലവിലെ സജീവ കേസുകൾ പൂജ്യമാണെന്നും അഡീഷണൽ ചീഫ് സെക്രട്ടറി നവനീത് സെഘാൾ അറിയിച്ചു.അതേസമയം ജനങ്ങൾ ജാഗ്രത കൈവിടരുതെന്നും കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതാപ്ഗഢ്, അലീഗഢ്, ഫിറോസാബാദ്, അമേഠി, ചിത്രകൂട്ട്, ഇതാ, ഫിറോസാബാദ്,ഹത്രാസ്, മിര്‍സാപുര്‍, പിലിഭിത് തുടങ്ങിയ ജില്ലകളിലാണ് സജീവ കേസുകളൊന്നും ഇല്ലാത്തത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here