Advertisement

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ഡൗൺ ; നിരത്തുകളിൽ പൊലീസിന്റെ കർശന പരിശോധന

August 8, 2021
Google News 1 minute Read
lockdown

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ. അവശ്യ സേവനങ്ങൾക്ക് മാത്രം അനുമതി. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മണി മുതൽ രാത്രി 7 മണി വരെ തുറക്കാം. സ്വകാര്യബസ് സർവീസ് ഉണ്ടാകില്ല. കെഎസ്ആര്‍ടിസി പരിമിതമായി സർവീസ് നടത്തും. ഞയറാഴ്ച മാത്രമാണ് ലോക്ഡൗൺ എന്നതിനാൽ, പൊലീസ് പരിശോധന ശക്തമാക്കും.

അതേസമയം, നിയന്ത്രണങ്ങളും ഇളവുകളും നാളെ മുതൽ പതിവ് പോലെ തുടരും. ബുധനാഴ്ച്ച മുതൽ മാളുകളും തുറക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. തിങ്കൾ മുതൽ ശനി വരെ മാളുകള്‍ക്ക് തുറക്കാന്‍ അനുമതിയുണ്ട്. കടകളിലെപ്പോലെ വാക്സിനേഷൻ അടക്കമുള്ള സർട്ടിഫിക്കറ്റ് മാളുകളിലും നിർബന്ധമാക്കും.

കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഇന്നത്തെ കർക്കിടക വാവ് ചടങ്ങുകൾ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലോ ബലിതർപ്പണ കേന്ദ്രങ്ങളിലോ നടത്താൻ കഴിയില്ല. വീടുകളിൽ തന്നെ ബലി അർപ്പിക്കാനാണ് നിർദേശം.

Read Also:ലോക്ക്ഡൗണ്‍ അശാസ്ത്രീയത; സഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം

അതിനിടെ സംസ്ഥാനത്ത് വാക്സിനേഷൻ യജ്ഞം നാളെ മുതൽ നടക്കും. പരമാവധി പേർക്ക് വാക്സിൻ നൽകാനാണ് സർക്കാരിന്റെ ലക്ഷ്യം. ഈ മാസം 31 വരെയാണ് വാക്സിനേഷൻ യജ്ഞം നടക്കുന്നത്.

Read Also:കൊവിഡ് : ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

Story Highlight: Covid 19 Weekend Lockdown Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here