കൊവിഡ് : ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്ത് കോവിഡ് വ്യാപന ആശങ്ക നിലനിൽക്കേ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് വീണ്ടും മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം .അടുത്ത ആഴ്ചകളിൽ നടക്കാനിരിക്കുന്ന ഓണം, മുഹറം ,ജന്മാഷ്ടമി, ഗണേശ് ചതുർത്ഥി അടക്കമുള്ള ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കരുതെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.
ആഘോഷങ്ങൾ സൂപ്പർ സ്പ്രഡറാക്കാൻ ആക്കാൻ ഇടയുണ്ടെന്നും മുന്നറിയിപ്പ് നൽകി.ടെസ്റ്റ് – ട്രാക്ക് – ട്രീറ്റ് കൂടാതെ വാക്സിനേഷനും, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ,അല്ലായെങ്കിൽ രോഗ പ്രതിരോധത്തിൽ ഇതുവരെ കൈവരിച്ച നേട്ടങ്ങൾ ഇല്ലാതാക്കുമെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ ഓർമിപ്പിച്ചു.
Read Also: കടകൾ രാവിലെ 7 മുതൽ; ആരാധനാലയങ്ങളിൽ പരമാവധി 40 പേർ; ഇളവുകൾ പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി
സംസ്ഥാനങ്ങൾ പുറത്തു വിട്ട കണക്കു പ്രകാരം രാജ്യത്തെ പ്രതിദിന കേസുകൾ 40,000 ത്തിന് മുകളിൽ തന്നെ തുടരുന്നു. രാജ്യത്ത് 4.04 ലക്ഷം പേർ ചികിത്സയിലുള്ളതിൽ 1.76 ലക്ഷം പേരും കേരളത്തിലാണ്.
Story Highlights: centre against lockdown relaxation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here