അനിൽ ദേശ്മുഖിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തെരച്ചിൽ ആരംഭിച്ചു

മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തെരച്ചിൽ ആരംഭിച്ചു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടകേസിൽ നാല് തവണ നോട്ടിസ് അയച്ചിട്ടും ദേശ്മുഖ് ഹാജരായിട്ടില്ല. നഗ്പൂരിൽ ദേശ് മുഖിന്റെ ഉടമസ്ഥതയിൽ ഉള്ള ഹോട്ടലിൽ നടത്തിയ റെയ്ഡിൽ നിർണായക വിവരങ്ങൾ ലഭിച്ചതായി ഇ.ഡി അറിയിച്ചു.
മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് ഒളിവിലാണെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേന്ദ്രങ്ങൾ നൽകുന്ന വിവരം. അദ്ദേഹം എവിടെയാണെന്ന് സംബന്ധിച്ചുള്ള സൂചനകൾ ഇതുവരെയും ഇ.ഡിക്ക് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ അനിൽ ദേശ്മുഖിനെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയതായി ഇ.ഡി അറിയിച്ചു.
നാഗ്പൂരിലെ ട്രാവോടെൽ ഹോട്ടലിൽ ഇന്നലെ ഇ.ഡി റെയ്ഡ് നടത്തി, ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു. ഇതിൽ സംശയസ്‌പദമായ ഇടപാടുകൾ കണ്ടെത്തിയതായി ഇ.ഡി അറിയിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നാലു തവണ സമൻസ് അയച്ചിട്ടും ദേശ്മുഖ് ഹാജരായിട്ടില്ല. ഇ.ഡിക്ക് മുന്നിൽ ഹാജരാകുമെന്ന് കഴിഞ്ഞ മാസം ദേശ്മുഖ് അറിയിച്ചെങ്കിലും, കഴിഞ്ഞ ആഴ്ച ലഭിച്ച അവസാന സമൻസിന് അഭിഭാഷകനെ അയക്കുകയാണ് ചെയ്തത്.
മുംബൈ പൊലീസ് മുൻ കമ്മീഷണർ പര ഭീർ സിംഗ് ഉന്നയിച്ച അഴിമതി ആരോപണത്തിൽ ബോംബെ ഹൈക്കോടതി നിർദ്ദേശം അനുസരിച്ചാണ് കേസിൽ സിബിഐ ആന്വേഷം ആരംഭിച്ചത്. കള്ളപ്പണ ഇടപ്പടുകൾ കണ്ടെത്തിയതോടെ ഇ.ഡി കേസെടുക്കുകയായായിരുന്നു.
കേസിൽ ദേശ്മുഖിന്റെ രണ്ടു പ്രൈവറ് സെക്രട്ടറിമാരെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. നാലേകാൽ കോടി രൂപയുടെ സ്വത്തുവകകളും ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്.
Story Highlight: ED search for anil deshmukhBcci-announces-cash-award-for-neeraj-chopra