Advertisement

കശ്മീർ പ്രീമിയർ ലീഗിൽ കളിക്കും; പുതിയ പ്രഖ്യാപനവുമായി ഗിബ്സ്

August 8, 2021
Google News 2 minutes Read
Herschelle Gibbs Kashmir League

പാകിസ്താൻ ക്രിക്കറ്റ് ബോർഡ് സംഘടിപ്പിക്കുന്ന വിവാദ ക്രിക്കറ്റ് ലീഗായ കശ്മീരി പ്രീമിയർ ലീഗിൽ കളിക്കുമെന്ന പ്രഖ്യാപനവുമായി ദക്ഷിണാഫ്രിക്കയുടെ മുൻ താരം ഹെർഷൽ ഗിബ്സ്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഗിബ്സ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. (Herschelle Gibbs Kashmir League)

കശ്മീർ പ്രീമിയർ ലീഗിൽ കളിച്ചാൽ ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനും പങ്കെടുപ്പിക്കില്ലെന്ന് ബിസിസിഐ ഭീഷണിപ്പെടുത്തിയതായി നേരത്തെ ഗിബ്സ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ ഇക്കാര്യം വലിയ വിവാദത്തിലേക്ക് വഴിതെളിക്കുകയും ചെയ്തു. പിന്നീട് താരങ്ങളെ കെപിഎലിൽ അയക്കരുതെന്ന് ബിസിസിഐ മറ്റ് ക്രിക്കറ്റ് ബോർഡുകളോട് അപേക്ഷിച്ചു. ഇംഗ്ലണ്ടിൻ്റെ മുൻ സ്പിന്നർ മോണ്ടി പനേസർ ലീഗിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചു. ഈ വിവാദങ്ങളൊക്കെ നിലനിൽക്കെയാണ് ഗിബ്സിൻ്റെ പുതിയ വെളിപ്പെടുത്തൽ.

നേരത്തെ, കശ്മീർ പ്രീമിയർ നിന്ന് പിന്മാറിയത് വ്യക്തിപരമായ തീരുമാനമെന്ന് ഇംഗ്ലണ്ടിൻ്റെ മുൻ താരം മോണ്ടി പനേസർ വ്യക്തമാക്കിയിരുന്നു. ബിസിസിഐയോ മറ്റാരെങ്കിലുമോ ഇക്കാര്യത്തിൽ തന്നെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും അത്തരത്തിലുള്ള ചർച്ചകൾ അവസാനിപ്പിക്കണമെന്നും ഇന്ത്യൻ വംശജനായ ഇംഗ്ലണ്ട് സ്പിന്നർ വ്യക്തമാക്കി.

Read Also: കശ്മീർ പ്രീമിയർ ലീഗിൽ നിന്ന് പിന്മാറാനുള്ള തീരുമാനം വ്യക്തിപരം; ആരും ഭീഷണിപ്പെത്തിയില്ല: മോണ്ടി പനേസർ

കശ്മീർ പ്രീമിയർ ലീഗിൽ നിന്ന് പിന്മാറുകയാണെന്നറിയിച്ചുകൊണ്ടുള്ള ട്വീറ്റിനുള്ള റിപ്ലേയ്ക്ക് മറുപടി ആയാണ് പനേസർ ഇക്കാര്യം വ്യക്തമാക്കിയത്. ‘എന്നെ ആരും ബ്ലാക്ക്‌മെയിൽ ചെയ്തിട്ടില്ല. എനിക്ക് ചില നിർദേശങ്ങൾ ലഭിച്ചു. അതിൻ്റെ പ്രത്യാഘാതങ്ങളെ കുറിച്ച് എനിക്ക് മനസിലായി. പിന്മാറാനുള്ളത് എന്റെ തീരുമാനമാണ്.’- പനേസർ ട്വീറ്റ് ചെയ്തു.

കശ്മീർ പ്രീമിയർ ലീഗിൽ കളിക്കുന്നവരെ ഇന്ത്യയിലെ എല്ലാ തരം ക്രിക്കറ്റ് പ്രവർത്തനങ്ങളിൽ നിന്നും വിലക്കുമെന്ന് ബിസിസിഐ പറഞ്ഞിരുന്നു. ദേശീയ താത്പര്യം പരിഗണിച്ചാണ് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തിരിക്കുന്നതെന്നും പാകിസ്താൻ പ്രീമിയർ ലീഗിൽ കളിക്കുന്നതിന് എതിർപ്പില്ലെന്നും ബിസിസിഐ പറഞ്ഞു.

മുസാഫറാബാദിൽ ഓഗസ്ത് ആറിനാണ് കാശ്മീർ പ്രമീയർ ലീഗ് ആരംഭിക്കുന്നത്. കശ്മീർ വിഷയത്തിൽ ഇന്ത്യ-പാകിസ്താൻ തർക്കം നിലനിൽക്കെയാണ് പ്രകോപനപരമായി കശ്മീർ പ്രീമിയർ ലീഗുമായി പാകിസ്താൻ മുന്നോട്ടു പോകുന്നത്.

ആറ് ടീമുകൾ ടൂർണമെന്റിലുണ്ട്. എല്ലാ ടീമിലും അഞ്ചു കളിക്കാർ പാക് അധീനതയിലുള്ള കാശ്മീരിൽ നിന്നുള്ളവരാണ്. മുൻ പാക് താരം വസീം അക്രം സംഘാടകരിൽ പ്രമുഖനാണ്. ഷാഹിദ് അഫ്രീദിയാണ് ബ്രാൻഡ് അംബാസഡർ. എല്ലാ മത്സരങ്ങളും മുസഫറാബാദ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടക്കും.

Story Highlight: Herschelle Gibbs Kashmir Premier League

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here