Advertisement

പത്ത് വോട്ടിന് വേണ്ടി നാടാര്‍ സമുദായത്തെ വഞ്ചിച്ചു; മുഖ്യമന്ത്രി മാപ്പുപറയണമെന്ന് കെ മുരളീധരന്‍

August 8, 2021
Google News 1 minute Read
k muraleedharan MP pinarayi vijayan

വോട്ടിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ നാടാര്‍ സമുദായത്തെ വഞ്ചിച്ചെന്ന് കെ മുരളീധരന്‍ എംപി. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വേണ്ടി പിണറായി വിജയന്‍ കളിച്ച നാടകമാണ് നാടാര്‍ സംവരണമെന്നും കെ മുരളീധരന്‍ വിമര്‍ശിച്ചു.(k muraleedharan MP)

നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് യുഡിഎഫിന്റെ പരാജയത്തിന് പ്രധാന കാരണങ്ങളിലൊന്ന് കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയ നാടാര്‍ സംവരണമായിരുന്നു. നാടാര്‍ സമുദായത്തെ തെറ്റിദ്ധരിപ്പിക്കാനാണ് പിണറായി സര്‍ക്കാര്‍ ഇങ്ങനൊരു നിയമം കൊണ്ടുവന്നതെന്നും ചെയ്ത തെറ്റിന് മുഖ്യമന്ത്രി മാപ്പുപറയാന്‍ തയാറാകണമെന്നും മുരളീധരന്‍ എം പി ആവശ്യപ്പെട്ടു.

എന്ത് നിയമോപദേത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിയമം കൊണ്ടുവന്നതെന്നും മുരളീധരന്‍ ചോദിച്ചു. കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുരളീധരന്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.
ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ സംവരണവിഭാഗത്തില്‍ ഉള്‍പ്പെടുത്തി തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് കെ മുരളീധരന്റെ പ്രതികരണം.
അതിനിടെ സംവരണം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. തെരഞ്ഞെടുപ്പിന് മുന്‍പ് ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തിന് 10 ശതമാനം സംവരണം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു.

Read Also: നാടാര്‍ സംവരണം റദ്ദാക്കിയ നടപടി; സര്‍ക്കാര്‍ അപ്പീലിന്

നേരത്തെ ഹിന്ദു നാടാര്‍ വിഭാഗത്തിനാണ് ഈ സംവരണാനുകൂല്യം ഉണ്ടായിരുന്നത്. എല്ലാ നാടാര്‍ വിഭാഗങ്ങള്‍ക്കും സംവരണത്തിന്റെ ആനുകൂല്യം നല്‍കാനായിരുന്നു മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.

Story Highlight: k muraleedharan MP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here