Advertisement

മഴവില്ലഴകുള്ള പെരുമ്പാമ്പ്; വൈറലായി വീഡിയോ; വീഡിയോ കണ്ടത് 20 ദശലക്ഷം പേർ

August 6, 2021
Google News 3 minutes Read
Rainbow Python goes viral

പാമ്പ് എന്ന്കേട്ടാലേ പാതി ജീവൻ പോകുന്നവരാണ് നമ്മളിൽ പലരും. അപ്രതീക്ഷിതമായി ഒരു പാമ്പിനെ മുന്നിൽ കണ്ടാൽ പേടിച്ച് നിലവിളിക്കുകയും ചെയ്യും. എന്നാൽ ചിലർക്ക് പാമ്പുകളെ പേടിയില്ലെന്ന് മാത്രമല്ല, അവർക്ക് പാമ്പിനെ പിടിക്കുന്നതും കാണുന്നതുമെല്ലാം കൗതുകമുള്ള കാര്യങ്ങളാണ്.

Read Also: വലിയ വായിൽ ഗിന്നസ്; ലോകത്തിലെ ഏറ്റവും വലിപ്പമേറിയ വായ്; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി യുവതി

അത്തരത്തിൽ പാമ്പുകളെ ഇഷ്ടപ്പെടുന്നയാളാണ് കലിഫോർണിയയിലെ ‘റെപ്റ്റൈൽ സൂ’ എന്ന മൃഗശാലയുടെ സ്ഥാപകനായ ജെയ് ബ്രൂവർ. പാമ്പുകളോടൊപ്പമുള്ള നിരവധി വിഡികൾ അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ചിട്ടുമുണ്ട്. പാമ്പുകളുമായുള്ള നിരവധി അഭ്യാസങ്ങൾ ജെയ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഇതിനോടകം പങ്കു വച്ചിട്ടുമുണ്ട്. അത്തരം വിഡിയോകൾ സൈബർ ലോകത്ത് വൈറലാകാറുമുണ്ട്.

എന്നാൽ ഇപ്പോൾ ഇവിടെ സൈബർ ലോകത്തിന്റെ ശ്രദ്ധ ആകര്ഷിച്ചിരിക്കുന്നതെ മഴവിൽ അഴകിലുള്ള ഒരു പെരുമ്പാമ്പ് ആണ്. മഴവില്ലിൻറെ നിറത്തിലുള്ള ഒരു കൂറ്റൻ പെരുമ്പാമ്പിനെ കൈയിലെടുത്ത് കളിപ്പിക്കുന്ന വീഡിയോ ആണ് ജെയ് അടുത്തിടെ പങ്ക് വച്ചത്. ഈ വീഡിയോ ഇതുവരെ 20 ദശലക്ഷം പേരാണ് കണ്ടത്. പലരും ആദ്യമായാണ് മഴവില്ലിൻ നിറമുള്ള പാമ്പിനെ കാണുന്നത് എന്നാണ് അഭിപ്രായപ്പെടുന്നത്.

Story Highlights: Rainbow Python goes viral

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here