Advertisement

കണ്ണീരോർമയായി കവളപ്പാറ; ദുരന്തത്തിന് രണ്ട് വയസ്

August 8, 2021
Google News 1 minute Read
kavalappara landslide

കവളപ്പാറ ദുരന്തത്തിന് ഇന്നേക്ക് രണ്ടാണ്ട്. 59 പേരുടെ ജീവനാണ് 2019 ഓഗസ്റ്റ് എട്ടിലെ ദുരന്തത്തിൽ പൊലിഞ്ഞത്. പുനരധിവാസം ഇനിയും പൂർത്തിയായില്ലെന്ന ആക്ഷേപം നിലനിൽക്കെയാണ് ദുരന്തത്തിന് രണ്ട് വർഷം തികയുന്നത്. (kavalappara landslide)

മൂന്ന് ദിവസം തോരാതെ പെയ്ത മഴയ്ക്കൊടുവിലാണ് രാത്രിയില്‍ മുത്തപ്പന്‍ കുന്നിന്‍റെ ഒരു ഭാഗം ഇടിഞ്ഞു വീണത്. കുന്നിന് താഴെയുള്ള 40ലധികം വീടുകള്‍ക്ക് മുകളില്‍ മണ്ണും ചെളിയും പാറയും ചേര്‍‌ന്ന് മറ്റൊരു കുന്ന് രൂപപ്പെട്ടു.

kavalappara landslide

സെക്കന്‍റുകള്‍ കൊണ്ട് 59 ജീവനുകളാണ് നഷ്ടമായത്. പുറം ലോകം ആ ദുരന്തമറിയുന്നത് അപകടം നടന്ന് മണിക്കൂറുകള്‍‌ കഴിഞ്ഞ് മാത്രമാണ്.

ദുരന്തത്തിൽ സ്വന്തം വീടും, ഉറ്റവരെയുമെല്ലാം നഷ്ടപ്പെട്ടവർ നിരവധിയാണ്. കവളപ്പാറയുടെ കണ്ണീര്‍ ഇപ്പോഴും തോര്‍ന്നിട്ടില്ല. സര്‍ക്കാര്‍ നിരവധി പുനധിവാസ പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും ദുരന്തത്തില്‍ ജീവന്‍ മാത്രം ബാക്കിയായവര്‍ പലരും ദുരിതാശ്വാസ ക്യാമ്പിലാണ്.

Read Also: കരിപ്പൂർ വിമാനാപകടത്തിന് ഇന്ന് ഒരു വയസ്സ്

കവളപ്പാറകാർക്ക് മഴ ഇന്നും പേടിയാണ്. മാനമിരുണ്ടാൽ ആശങ്കയാണ്. ജീവിതം ഇന്നും ഭീതിയിൽ തന്നെ….

Story Highlight: kavalappara landslide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here