Advertisement

ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അതിക്രമം തടയാൻ നടപടി സ്വീകരിക്കണം ; മുഖ്യമന്ത്രിക്ക് കത്തയച്ച് കെജിഎംഒഎ

August 8, 2021
Google News 2 minutes Read
health workers

ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ച് കെജിഎംഒഎ. ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപെടുന്നു.

ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ തടയാൻ ചില നിർദേശങ്ങളും കെജിഎംഒഎ മുന്നോട്ടുവച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിന് കീഴിലുള്ള ആശുപത്രികളെ സ്പെഷ്യൽ സോണുകളാക്കണം. അത്യാഹിത വിഭാഗം ഉള്ള ഇടങ്ങളിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണം. സുരക്ഷാ കാമറ , സെക്യൂരിറ്റി ജീവനക്കാർ തുടങ്ങി ആശുപത്രികളിലെ സജ്ജീകരണം കൂട്ടണം. ആശുപത്രികളിലെ തിരക്ക് കുറയ്ക്കാൻ നടപടി സ്വീകരിക്കണമെന്നും കത്തിൽ നിർദേശിക്കുന്നു.

Read Also:ഫോർട്ട് ആശുപത്രിയിൽ വനിതാ ഡോക്ടറെ ആക്രമിച്ച സംഭവം; ദൃശ്യങ്ങൾ ട്വൻ്റിഫോറിന്

എല്ലാ ആക്രമണ കേസുകളും ഹോസ്പിറ്റൽ പ്രൊട്ടക്ഷൻ ആക്ട് 2012 ന് കീഴിൽ ഉൾപ്പെടുത്തണം. ഡോക്ടർമാർക്ക് എതിരെ പ്രതികൾ നൽകുന്ന എതിർ കേസുകളിൽ എഫ്ഐആർ എടുക്കും മുമ്പ്‌ വിദഗ്ധ സമിതി പരിശോധിക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു.

Read Also:കുട്ടനാട്ടിൽ ഡോക്ടറെ മർദിച്ച സംഭവം; പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ആരോഗ്യപ്രവർത്തകർ

Story Highlight: KGMOA suggestions to avoid crime against health workers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here