Advertisement

ഫോർട്ട് ആശുപത്രിയിൽ വനിതാ ഡോക്ടറെ ആക്രമിച്ച സംഭവം; ദൃശ്യങ്ങൾ ട്വൻ്റിഫോറിന്

August 7, 2021
Google News 2 minutes Read
attacks

ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്കു നേരെ കയ്യേറ്റം നടത്തിയതിന്റെ ദൃശ്യങ്ങൾ ട്വൻറി ഫോറിന് ലഭിച്ചു . ക്രൂരമായ മർദ്ദനമാണ് ഡോക്ടർക്കെതിരെ ഉണ്ടായത്. ആഗസ്റ്റ് അഞ്ചിന് അ‍‌ർ‍ദ്ധരാത്രിയായിരുന്നു സംഭവം. അത്യാഹിത വിഭാഗത്തില്‍വെച്ച്‌ ഡോ. മാലു മുരളിയെയാണ്‌ രണ്ടുപേര്‍ ആക്രമിച്ചത്. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനും മര്‍ദ്ദനമേറ്റിരുന്നു. പ്രതികളായ റഷീദ്, റഫീക്ക് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

മുറിവിന് മരുന്ന് വെക്കാന്‍ എത്തിയവരാണ് അതിക്രമം നടത്തിയത്. മുറിവിന്റെ കാരണം അന്വേഷിച്ചതില്‍ പ്രകോപിതരായാണ് ഇരുവരും ചേര്‍ന്ന് അക്രമിച്ചതെന്നും ഡോ. മാലു മുരളി പറഞ്ഞു.

Read Also: കുട്ടനാട്ടിൽ ഡോക്ടറെ മർദിച്ച സംഭവം; പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ജില്ലയില്‍ ഇന്ന് ഡോക്ടർമാർ പണിമുടക്കും

ആക്രമികള്‍ കൈപിടിച്ചു തിരിച്ചെന്നും വസ്ത്രം വലിച്ചുകീറാന്‍ ശ്രമിച്ചെന്നും നിലത്തിട്ട് ചവിട്ടിയെന്നും ഡോക്ടറുടെ പരാതിയിലുണ്ട്. ബഹളം കേട്ടെത്തിയ സെക്യൂരിറ്റി ജീവനക്കാരനും മര്‍ദ്ദനമേറ്റിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഒ.പി. ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചിരുന്നു.

Read Also: സംസ്ഥാനത്തെ പി.ജി. ഡോക്ടേഴ്സ് അനിശ്ചിതകാല പണിമുടക്കിലേക്ക്

Story Highlight: visuals of attack against duty doctor at fort hospital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here