Advertisement

ജമ്മുകശ്മീരിലെ അമ്പതോളം കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്

August 8, 2021
Google News 1 minute Read
gold smuggling not for terrorism says NIA

ജമ്മുകശ്മീരിലെ അമ്പതോളം കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്. 14 ജില്ലകളിൽ ഒരേ സമയമാണ് റെയ്ഡ് നടക്കുന്നത്. ഡൽഹിയിൽ നിന്നുള്ള ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് റെയ്ഡ്ന് നേതൃത്വം നൽകുന്നത്.

ഭീകരവാദ ഫണ്ടിം​ഗുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. നിരോധിത സംഘടനയായ ജമാത്ത്‌ – ഇ – ഇസ്ലാമി യുടെ നേതാക്കളുടെ വീടുകളിൽ ഉൾപ്പെടെയാണ് റെയ്ഡ്. പാക് അനുകൂല നിലപാടിനെ തുടർന്ന് 2019 ലാണ് സംഘടനയെ നിരോധിച്ചത്. ജമ്മുകശ്മീരിലെ ലഷ്കർ ഇ തൊയ്ബ, ജയ്ഷ് ഇ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ എന്നീ ഭീകര സംഘടന കൾക്ക് , പാകിസ്താനിൽ നിന്നും പണം എത്തുന്നത് ജമാത്ത് ഇ ഇസ്‌ലാമി വഴിയാണെന്ന് എൻഐഎയ്ക്ക് സൂചന ലഭിച്ചിട്ടുണ്ട്.

ഒരു മാസത്തിനിടെ ജമ്മു കശ്മീരിൽ എൻഐഎ നടത്തുന്ന മൂന്നാമത്തെ പ്രധാന റെയ്ഡ് ആണിത്.

Story Highlight: nia raid JK

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here