രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് പുന:സ്ഥാപിച്ചു

രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് പുന:സ്ഥാപിച്ചു. അക്കൗണ്ട് സസ്പെൻഡ് ചെയ്യപ്പെട്ടെന്ന് കോൺഗ്രസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് അക്കൗണ്ട് പുനസ്ഥാപിച്ചത്.
ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടാണ് സസ്പെൻഡ് ചെയ്തത്. നടപടിയുടെ കാരണം വ്യക്തമാക്കാതെയാണ് ട്വിറ്റർ അക്കൗണ്ട് പുന:സ്ഥാപിച്ചത്. എന്നാൽ അക്കൗണ്ട് സസ്പെൻഡ് ചെയ്തിട്ടില്ലെന്ന് ട്വിറ്ററിന്റെ പ്രതികരണം.
ഡൽഹിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം രാഹുൽ ട്വീറ്റ് ചെയ്തതു വിവാദമായിരുന്നു. രാഹുൽ ഗാന്ധിക്കൊപ്പം വാഹനത്തിലിരുന്ന് സംഭാഷണത്തിലേർപ്പെടുന്ന മാതാപിതാക്കളുടെ മുഖം ചിത്രത്തിൽ വ്യക്തമായി കാണാനാകും. പെൺകുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം ട്വീറ്റ് ചെയ്തത് കുട്ടിയെ തിരിച്ചറിയാനിടയാക്കുന്നത് പോക്‌സോ നിയമത്തിന്റെ ലംഘനമാണെന്ന് നേരത്തെ ട്വിറ്റർ വ്യക്തമാക്കിയിരുന്നു
സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മിഷനും ഇടപെട്ടിരുന്നു. ട്വീറ്റ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കമ്മിഷൻ ട്വിറ്ററിന് നോട്ടിസ് അയക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് അക്കൗണ്ട് താത്ക്കാലികമായി സസ്‌പെൻഡ് ചെയ്തത്.
Story Highlight: rahul gandhi twitter restored
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here