Advertisement

രാജ്യത്ത് 39,070 പുതിയ കൊവിഡ് കേസുകൾ ; 491 മരണം

August 8, 2021
Google News 1 minute Read
covid

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് 39,070 പുതിയ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു . 43,910 പേര്‍ രോഗമുക്തി നേടി. 491 പേര്‍ കൊവിഡ് 19 ബാധിച്ച് മരണപെട്ടു.

ഇതുവരെ 3,19,34,455 പേര്‍ക്ക് രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 3,10,99,771 പേര്‍ രോഗമുക്തരായി. 4,27,862 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

Read Also:സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ഡൗൺ ; നിരത്തുകളിൽ പൊലീസ്‌നിൻറെ കർശന പരിശോധന

അതേസമയം, 50,68,10,492 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനടയില്‍ മാത്രം വിതരണം ചെയ്തത് 55,91,657 ഡോസ് വാക്സിൻ .

Read Also:തിയറ്റർ ഉടമകൾ വലിയ പ്രതിസന്ധിയിൽ, ദിവസേന 4 ഷോകൾ നടത്താൻ അനുമതി നൽകണം ; ഫിയോക്

അതേസമയം , കേരളത്തിൽ ഇന്ന് സമ്പൂർണ ലോക്ഡൗൺ. അവശ്യ സേവനങ്ങൾക്ക് മാത്രം അനുമതി. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മണി മുതൽ രാത്രി 7 മണി വരെ തുറക്കാം. സ്വകാര്യബസ് സർവീസ് ഉണ്ടാകില്ല. കെഎസ്ആര്‍ടിസി പരിമിതമായി സർവീസ് നടത്തും. ഞയറാഴ്ച മാത്രമാണ് ലോക്ഡൗൺ എന്നതിനാൽ, പൊലീസ് പരിശോധന ശക്തമാക്കും.

Story Highlight: Today’s Covid 19 Cases India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here