Advertisement

നിർധനരായ 300 വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈലുകൾ വിതരണം ചെയ്ത് വിവോ

August 8, 2021
Google News 2 minutes Read
vivo distribute 300 mobiles

വ്യാപാരമേഖലയിലെ മുന്നേറ്റത്തിനൊപ്പം സാമൂഹിക പ്രതിബദ്ധതയ്ക്കും ഊന്നൽ നൽകുകയാണ് വിവോ. ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഇക്കാലത്ത് പ്രയാസം അനുഭവിക്കുന്ന രാജ്യത്തെ കുട്ടികൾക്കായി ആയിരം മൊബൈൽ ഫോണുകൾ ഇതിനോടകം വിവോ നൽകിക്കഴിഞ്ഞു. ഈ വർഷവും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്കായി 300 ഫോണുകൾ വിതരണം ചെയ്യുകയാണ് വിവോയും ട്വന്റിഫോറും സംയുക്തമായി.

തിരുവനന്തപുരം, തൃശൂർ, കൊച്ചി, കാസർ​ഗോഡ് തുടങ്ങി കേരളത്തിലെ നാല് ജില്ലകളിലെ നിർധനരായ 300 കുട്ടികൾക്കാണ് വിവോ മൊബൈൽ ഫോൺ നൽകിയത്. മൊബൈൽ ഫോൺ ഇല്ലാത്തതിനാൽ അഞ്ച് ലക്ഷം വിദ്യാർത്ഥികളുടെ ഓൺലൈൻ വിദ്യാഭ്യാസം പ്രതിസന്ധിയിലാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വിവോ ഈ നടപടി ആരംഭിച്ചത്. ഫ്ളവേഴ്സ് ഫാമിലി ക്ലബ് അം​ഗങ്ങളുടെ സഹായോത്തോടെയാണ് കേരളത്തിലെ വിവിധ ഭാ​ഗങ്ങളിൽ നിന്നായി ഏറ്റവും അർഹതപ്പെട്ട നിർധനരായ വിദ്യാർത്ഥികളെ കണ്ടെത്തിയതെന്ന് വിവോ ഡെപ്യൂട്ടി ജനറൽ മാനേജർ പി.എസ് സുധീർ ട്വന്റിഫോറിനോട് പറഞ്ഞു.

Read Also: കാസർഗോഡ് നിന്ന് കന്യാകുമാരി വരെ ‘നടത്തം’; ലക്ഷ്യം നിർധനരായ കുട്ടികൾക്ക് വേണ്ടിയുള്ള ധനസമാഹരണം

ഇതിന് മുൻപും സാമൂഹിക പ്രവർത്തനങ്ങൾക്കായി മുൻനിരയിൽ നിന്ന് പ്രവർത്തിച്ചിട്ടുണ്ട് വിവോ. പ്രളയകാലത്ത് കേരള പുനർനിർമിതിക്കായി ദുരിതാശ്വാസ നിധിയിലേക്ക് വിവോ കൈമാറിയത് ഒന്നരക്കോടി രൂപയാണ്.

Story Highlight: vivo distribute 300 mobiles

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here