Advertisement

ചികിത്സയ്ക്കായി ലക്ഷങ്ങള്‍; സുമനസുകളുടെ സഹായം കാത്ത് മൂന്നുവയസുകാരന്‍

August 9, 2021
Google News 2 minutes Read
adam muhammad

എല്ലുകള്‍ പൊടിഞ്ഞ് കൈകാലുകള്‍ വളയുന്ന രോഗം മൂലം വേദന അനുഭവിക്കുകയാണ് ആദം മുഹമ്മദ് എന്ന മൂന്നുവയസ്സുകാരന്‍. ഓസ്റ്റിയോജെനസിസ് ഇംപെര്‍ഫെക്ട് എന്ന രോഗം ബാധിച്ച ആദമിന്റെ ചികിത്സയ്ക്കായി ലക്ഷങ്ങള്‍ ചിലവ് വരുമെന്നതിനാല്‍ സുമനസുകളുടെ സഹായം കാത്തിരിക്കുകയാണ് കുടുംബം.

കളിച്ചും ചിരിച്ചും ചിരിപ്പിച്ചും ഓടിനടക്കേണ്ട പ്രായത്തിലാണ് ആദം വേദനകളുടെ ലോകത്തേക്ക് ചുരുങ്ങുന്നത്. നെടുമങ്ങാട് വെല്ലൂര്‍കോണം സ്വദേശികളായ ഷെമീറിന്റെയും സിജിനയുടെയും ഏകമകന്‍. അസഹനീയ വേദന നിലവിളിയായി പുറത്തുവരുമ്പോള്‍ കണ്ടുനില്‍ക്കാന്‍ കഴിയില്ല. ഒന്നാം വയസില്‍ കാലിന് വന്ന വേദനയില്‍ തുടങ്ങിയതാണ് രോഗം. വീട്ടുവാടക പോലും കൊടുക്കാന്‍ ബുദ്ധിമുട്ടുകയാണ് കുടുബം.

ആദമിന്റെ ചികിത്സയ്ക്കായി ആദ്യഘട്ടത്തില്‍ മാത്രം രണ്ട് ലക്ഷം രൂപ വേണ്ടിവരും. ഓരോ മൂന്നുമാസവും ഇഞ്ചക്ഷനും. കുഞ്ഞ് ആദമിനെ എത്രയും വേഗം ജീവിതത്തിലേക്ക് തിരികെയെത്തിക്കണം എന്ന് മാത്രമാണ് മാതാപിതാക്കളുടെ ആഗ്രഹം. പിന്നെ തുടര്‍ചികിത്സയ്ക്കും സമാനസാഹചര്യം. ആദമിനെ സഹായിക്കാനായി നമുക്കോരോരുത്തര്‍ക്കും അണിചേരാം.

AADAM MUHAMMAD .S.

Account Number : 44980100007281
Bank : BANK OF BARODA
Branch : Nedumangadu
IFSC Code : BARBONEDUMA
MICR CODE : 695012011
Phone number : +91-9745061988

Story Highlight: adam muhammad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here