Advertisement

ടീമിന്റെ ഔദ്യോഗിക യൂണിഫോം ധരിച്ചില്ല: ബ്രസീൽ ഫുട്ബോൾ ടീമിനെതിരേ നടപടി

August 9, 2021
Google News 0 minutes Read

ടോക്യോ ഒളിമ്പിക്സിൽ സ്വർണം നേടിയ ബ്രസീൽ മെഡൽദാന ചടങ്ങിൽ ടീമിന്റെ ഔദ്യോഗിക ഒളിമ്പിക് യൂണിഫോം ധരിച്ചില്ല. ഫുട്ബോൾ ടീമിനെതിരേ നടപടിയെടുക്കുമെന്ന് ബ്രസീലിയൻ ഒളിമ്പിക് കമ്മിറ്റി.കരുത്തരായ സ്പെയ്നിനെ മറികടന്നാണ് ബ്രസീൽ ഫുട്ബോളിൽ സ്വർണം നിലനിർത്തിയത്. ചൈനീസ് കമ്പനി ആയ പീക് സ്പോർട്സ് ആണ് ഈ യൂണിഫോമിന്റെ നിർമ്മിതാക്കാൾ. എന്നാൽ നൈക്കിയുടെ ജഴ്സി അണിഞ്ഞാണ് ബ്രസീൽ ഫുട്ബോൾ താരങ്ങൾ പോഡിയത്തിൽ എത്തിയത്.

ടീമംഗങ്ങളുടേയും ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷന്റേയും മനോഭാവത്തേയും ഒളിമ്പിക് കമ്മിറ്റി അപലപിച്ചു. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗീകരിച്ച ഔദ്യോഗിക യൂണിഫോം ധരിക്കണമെന്ന് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ബ്രസീൽ താരങ്ങളോട് നേരത്തെതന്നെ അറിയിച്ചതാണ്. ജാക്കറ്റുകൾ അരക്കെട്ടിന് ചുറ്റും കെട്ടുകയും ചെയ്തു. പാന്റ്സ് മാത്രമാണ് ഔദ്യോഗിക യൂണിഫോമിന്റെ ഭാഗമായിരുന്നത്.

ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷന്റെ നിർദേശങ്ങളാണ് തങ്ങൾ പിന്തുടർന്നത് എന്നായിരുന്നു താരങ്ങളുടെ പ്രതികരണം. എന്നാൽ ഫുട്ബോൾ കോൺഫെഡറേഷൻ മൗനം പാലിക്കുകയാണ്.

അതേസമയം ഫുട്ബോൾ താരങ്ങൾക്കെതിരേ ബ്രസീലിയൻ നീന്തൽ താരം ബ്രൂണോ ഫ്രാറ്റസ് രംഗത്തെത്തി. ബ്രസീലിന്റെ ഒളിമ്പിക് സംഘത്തിൽ നിന്ന് വേറിട്ടാണ് ഫുട്ബോൾ കളിക്കാർ എല്ലാ കാര്യങ്ങളും ചെയ്യാറുള്ളതെന്നും ഒളിമ്പിക് സംഘത്തിന്റെ ഭാഗമാണ് എന്ന് അവർക്ക് തോന്നാറില്ലെന്നും ബ്രൂണോ വ്യക്തമാക്കുന്നു. നീന്തലിൽ വെങ്കലം നേടിയ ബ്രൂണോ ട്വീറ്റ് ചെയ്തു. 2012 ലണ്ടൻ, 2016 റിയോ ഒളിമ്പിക്സുകളിൽ നൈക്കിയുടെ യൂണിഫോമാണ് ബ്രസീൽ താരങ്ങൾ ധരിച്ചിരുന്നത്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here