Advertisement

കൊവിഡ് വ്യാപനം: യു.എസ് നഗരമായ ഓസ്റ്റിനിൽ അവശേഷിക്കുന്നത് ആറ് ഐ.സി.യു. യൂണിറ്റുകൾ

August 9, 2021
Google News 1 minute Read
Covid rise in Austin

കൊവിഡ് വ്യാപനം രൂക്ഷമായതോടെ ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ തികയാതെ വലയുകയാണ് യു.എസ് നഗരമായ ഓസ്റ്റിൻ. 2,40,00,000 ജനസംഖ്യയുളള ഓസ്റ്റിനിൽ ഇനി ശേഷിക്കുന്നത് വെറും ആറ് ഐ.സി.യു. യൂണിറ്റുകൾ മാത്രമാണെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഡേറ്റ വ്യക്തമാക്കുന്നത്. 313 വെന്റിലേറ്ററുകളും ശേഷിക്കുന്നു. ടെക്സസിന്റെ തലസ്ഥാന നഗരിയാണ് ഓസ്റ്റിൻ.

ഓസ്റ്റിനിൽ സ്ഥിതി ഗുരുതരമാണെന്ന് പബ്ലിക് ഹെൽത്ത് മെഡിക്കൽ ഡയറക്ടർ ഡെസ്മാർ വാക്‌സ് ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ആരോഗ്യമേഖല നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് ഓസ്റ്റിൻ നിവാസികൾക്ക് ഇമെയിൽ മുഖാന്തരവും ഫോണിലൂടെയുമെല്ലാം അറിയിപൂക്കൾ അധികൃതർ നൽകിയിട്ടുണ്ട്.

അതിവ്യാപന ശേഷിയുളള ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ നഗരത്തിലെ ആരോഗ്യവകുപ്പ് റിസ്‌ക് ലെവൽ ഉയർത്തിയിരുന്നു. ഓസ്റ്റിനിലെ ജനതയോട് കഴിവതും വേഗം വാക്‌സിൻ സ്വീകരിക്കാനും വീശിടുകളിൽ തന്നെ തുടരാനും അവശ്യ സാധനങ്ങൾ വാങ്ങാനായി പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കാനും ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

Read Also: അമേരിക്കയിൽ 50 ശതമാനം പേരും വാക്‌സിൻ സ്വീകരിച്ചുവെന്ന് വൈറ്റ് ഹൗസ്

കഴിഞ്ഞമാസത്തെ അപേക്ഷിച്ച് നോക്കുമ്പോൾ ആശുപത്രികളിൽ പ്രവേശിക്കുന്നവരുടെ എണ്ണത്തിൽ 600 ശതമാനം വർധനവുണ്ടായി. ഐ.സി.യു.വിൽ പ്രവേശിപ്പിക്കുന്ന രോഗികളിൽ 570 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ജൂലൈ നാലിന് എട്ടു പേരാണ് വെന്റിലേറ്ററിൽ ഉണ്ടായിരുന്നതെങ്കിൽ ശനിയാഴ്ച വരെയുളള കണക്കെടത്ത് കണക്കെടത്ത് നോക്കിയാൽ 102 പേർ വെന്റിലേറ്ററിൽ ചികിത്സ തുടരുകയാണ്. ഓസ്റ്റിൻ മേഖലയിൽ കേസുകൾ 10 മടങ്ങ് വർധിച്ചതിനാൽ രോഗികളുടെ എണ്ണത്തിൽ ഇനിയും വർധനവുണ്ടാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടൽ.

ദേശീയ തലത്തിലും കേസുകൾ ഉയരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ പ്രകാരം പ്രതിവാര കേസുകൾ 7,50,000 കടന്നു. കഴിഞ്ഞ മാസത്തേതുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ മരണനിരക്കും ഇരട്ടയിലധികമായിട്ടുണ്ട്.

പുതിയ അണുബാധകൾ വേഗത്തിൽ വ്യാപിക്കുന്നതിനാൽ അത് ഒരുപക്ഷേ വൈറസിന്റെ മാരകമായ പരിവർത്തനത്തിന് കാരണമായേക്കാമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

29 ദശലക്ഷമാണ് ടെക്‌സാസിലെ ജനസംഖ്യ. ഇവിടെ 439 ഐ.സി.യു കിടക്കകളും 6991 വെന്റിലേറ്ററുകളുമാണ് ലഭ്യമായിട്ടുള്ളത്‌. 6.7 ദശലക്ഷം ജനസംഖ്യയുളള ഹൂസ്റ്റണിൽ ഇനി അവശേഷിക്കുന്നത് 41 ഐ.സി.യു. യൂണിറ്റുകൾ മാത്രമാണ്.

Story Highlight: Covid rise in Austin

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here