Advertisement

മൂന്നിൽ കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് ക്ഷേമപദ്ധതി; രൂപതകൾക്ക് പിന്തുണയുമായി കെസിബിസി

August 9, 2021
Google News 1 minute Read
kcbc supports archdiocese

മൂന്നിൽ കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് ക്ഷേമപദ്ധതികൾ നൽകിയ രൂപതകൾക്ക് പിന്തുണയുമായി കെസിബിസി. ക്ഷേമപദ്ധതികൾ നൽകിയത് ജനനനിരക്ക് പ്രോത്സാഹിപ്പിക്കാനെന്ന് കത്തോലിക്ക മെത്രാൻ സമിതി വ്യക്തമാക്കി.

മൂന്നിൽ കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ച നടപടി വിവാദമായെങ്കിലും പാലാ, കാഞ്ഞിരപ്പള്ളി, പത്തനംതിട്ട രൂപതകളുടെ നടപടിക്ക് കെസിബിസി പരസ്യ പിന്തുണ നൽകുകയാണ്. ജനനനിരക്ക് പ്രോത്സാഹിപ്പിക്കാനാണ് കുടുംബങ്ങൾക്ക് ക്ഷേമപദ്ധതികൾ നൽകിയത്. ക്രൈസ്തവരുടെ ജനനനിരക്ക് കുറയുന്നത് ആശങ്കാജനകമെന്നും കേരള കത്തോലിക്ക മെത്രാൻ സമിതി വ്യക്തമാക്കി.

അതിനിടെ, നാദിർഷയുടെ പുതിയ സിനിമയ്ക്ക് ഈശോ എന്ന പേര് നൽകിയതിനെയും കെസിബിസി കുറ്റപ്പെടുത്തി. ആവിഷ്കാര സ്വാതന്ത്ര്യം മതവികാരത്തെ മുറിപ്പെടുത്താൻ ഉപയോഗിക്കരുത്. കലാരംഗത്ത് ക്രൈസ്തവ വിരുദ്ധ വികാരം വർധിക്കുകയാണ്. സിനിമയുടെ അണിയറ പ്രവർത്തകർ ക്രൈസ്തവ സമൂഹത്തിൻ്റെ ആശങ്ക തിരിച്ചറിഞ്ഞ് പേരിൽ തിരുത്തൽ വരുത്തണമെന്നും കെസിബിസി ആവശ്യപെട്ടു. ഈശോ എന്ന പേരിൽ സിനിമ ചിത്രീകരിക്കുന്നത് അപലപനീയമെന്നും ക്രൈസ്തവർക്ക് ഇത് വേദനയുളവാക്കിയെന്നും തൃശൂർ അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.

Read Also: അനുമതി ലഭിച്ചാൽ സ്‌കൂൾ തുറക്കും, ഓൺലൈൻ വിദ്യാഭ്യാസം: കുട്ടികളിലെ മാനസിക സംഘർഷം ഒഴിവാക്കും: വി ശിവൻകുട്ടി

അതിനിടെയാണ് നാദിർഷ്‌ക്ക് പിന്തുണയുമായി ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് രംഗത്തെത്തിയത്. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ മുതലെടുപ്പിന് വേണ്ടിയാണു ഇപ്പോഴത്തെ വിവാദമെന്ന് മെത്രാപ്പോലീത്ത പ്രതികരിച്ചു.
വിവാദം ഉയരുമ്പോഴും സിനിമയുടെ പേരിൽ മാറ്റം വരുത്തില്ലെന്ന നിലപാടിലാണ് അണിയറ പ്രവർത്തകർ.

Story Highlight: kcbc supports archdiocese

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here