Advertisement

കൊവിഡിനൊപ്പം മഴക്കാല രോ​ഗങ്ങളും: എങ്ങനെ തടയാം ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

August 9, 2021
Google News 1 minute Read
monsoon diseases prevention tips

കൊവിഡ് മഹാമാരിക്കൊപ്പം നമ്മെ ആശങ്കയിലാഴ്ത്തി മഴക്കാല രോ​ഗങ്ങളും പിടിമുറുക്കുകയാണ്. ഡങ്കിപ്പനി, ചിക്കുൻ​ഗുനിയ, മലേരിയ, കോളറ തുടങ്ങി എണ്ണിയാലൊടുങ്ങാത്തത്ര രോ​ഗങ്ങളാണ് നമുക്ക് ചുറ്റും. ഈ രോ​ഗങ്ങളിൽ നിന്ന് എങ്ങനെ സംരക്ഷണം തീർക്കാം ?

പ്രധാനമായും അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ രോ​ഗങ്ങളെയും ചെറുത്ത് നിൽക്കാമെന്ന് ആരോ​ഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ :

  1. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക
  2. കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കുക
  3. കൈകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കുക
  4. പൊതുസ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കുക.
  5. ലഭ്യമാകുന്ന ആദ്യ അവസരത്തിൽ തന്നെ കൊവിഡ് വാക്സിൻ സ്വീകരിക്കുക.

പലപ്പോഴും വീടിന് ചുറ്റും അശ്രദ്ധിമായി വലിച്ചെറിയുന്ന ചിരട്ടകളിലും, പാത്രങ്ങളിലും, പ്ലാസ്റ്റിക് കവറുകളിലുമെല്ലാം മഴവെള്ളം നിറഞ്ഞ് അതിൽ കൊതുക് മുട്ടയിട്ട് പെരുകിയാണ് രോ​ഗം നമുക്ക് വരാൻ കാരണമാകുന്നത്. അതുകൊണ്ടാണ് വീടും പരിസരവും വൃത്തിയക്കാനും കൊതുകിന്റെ ഇത്തരം ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കാനും പറയുന്നത്.

Read Also: സിക വൈറസ്- രോഗലക്ഷണങ്ങൾ, പ്രതിരോധം, ചികിത്സ; അറിയേണ്ടതെല്ലാം [24 Explainer]

monsoon diseases prevention tips

കൈകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കുന്നത് നമ്മെ രോ​ഗം ബാധിക്കാതിരിക്കാനും, മറ്റൊരാൾക്ക് നാം കാരണം രോ​ഗം പകരുന്നത് ഒഴിവാക്കാനും സാധിക്കും. സാമൂഹിക അകലം ഉറപ്പാക്കുന്നതും രോ​ഗ വ്യാപനത്തിന്റെ തോത് കുറയ്ക്കുന്നു.

Story Highlight: monsoon diseases prevention tips

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here