Advertisement

ആഗോളതലത്തിൽ പ്രതിവർഷം പത്ത് കോടി ആളുകൾ ഹെപ്പറ്റൈറ്റിസ് എ ബാധിതരാകുന്നു: ലോകാരോഗ്യ സംഘടന

August 9, 2021
Google News 1 minute Read
WHO on Hepatitis A

കരളിനെ ബാധിക്കുന്ന അണുബാധയാണ് ഹെപ്പറ്റൈറ്റിസ് എ. ആഴ്ചകൾ മുതൽ മാസങ്ങൾ വരെ ഈ അണുബാധ നീണ്ടുനിൽക്കുന്ന ഈ അണുബാധ നേരിയ തോതിൽ മുതൽ കഠിനമായ രോഗം വരെയായി മാറാം. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ആഗോളതലത്തിൽ പ്രതിവർഷം പത്ത് കോടിയിലധികം ഹെപ്പറ്റൈറ്റിസ് എ ബാധിതരാകുന്നു. കാര്ലൈനെ ബാധിക്കുന്ന ഈ രോഗം കുട്ടികളിലും സാധാരണയായി കണ്ട് വരാറുണ്ട്, ചില കേസുകളിൽ ഇത് ഗുരുതരമാകാറുണ്ട്. മുതിർന്നവരിലും കുട്ടികളിലും പ്രായപൂർത്തിയായവരിലും റിപ്പോർട്ട് ചെയ്ത 70 ശതമാനം കേസുകളിലും ഗുരുതരമായ മഞ്ഞപ്പിത്തമാണ് പ്രധാന ലക്ഷ്യം.

ഹെപ്പറ്റൈറ്റിസ് എ അണുബാധ വിട്ടുമാറുമെങ്കിലും അവ കഠിനമായി തന്നെ ശരീരത്തെ ബാധിക്കാം. ചില കേസുകളിൽ ഇത് ശരീരത്തെ പൂർണമായി ഇല്ലാതാക്കുകയും അപൂർവ സന്ദർഭങ്ങളിൽ മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ലോകെമമ്പാടും ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നുവെങ്കിലും ശുചിത്വം ഇല്ലാത്ത പ്രദേശങ്ങളിൽ നിന്നുമാണ് ഇത് കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. അതിനാലാണ് കൂടുതൽ മെച്ചപ്പെട്ട നഗരങ്ങളിൽ താമസിക്കുന്ന കുട്ടികളിൽ ഈ അണുബാധ റിപ്പോർട്ട് ചെയ്യപ്പെടാത്തത്.

വ്യാപനം എങ്ങനെ?

മലിനമായ വെള്ള, ഹെപ്പറ്റൈറ്റിസ് എ വൈറസ് അടങ്ങിയ ഭക്ഷണം എന്നിവയിലൂടെ ഹെപ്പറ്റൈറ്റിസ് എ അണുബാധ പടരുന്നു. പ്രഥാഖനമായും മലം, ഉമിനീർ എന്നിവ വഴി പകരുന്ന ഈ രോഗം മലിനമായ വെള്ളം, പാൽ, പാകം ചെയ്യാത്ത ഭക്ഷണം, വൃത്തിയായി സൂക്ഷിക്കാത്ത ഭക്ഷണ സാധനങ്ങൾ, വൃത്തിയില്ലാത്ത വിളമ്പുന്ന ഭക്ഷണം എന്നിവയിലൂടെയും പടരുന്നു.

Read Also:കൊവിഡ് ഡെൽറ്റ വകഭേദ വ്യാപനം; വാക്‌സിനേഷൻ മാത്രം പോരെന്ന് ലോകാരോഗ്യ സംഘടന

ലക്ഷണങ്ങൾ ശ്രദ്ധിക്കുക

രോഗം ബാധിച്ച എല്ലാവര്ക്കും രോഗലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. അണുബാധയുണ്ടായി 2 മുതൽ 6 ആഴ്ചയ്ക്കുള്ളിലാണ് സാധാരണയായി രോഗലക്ഷണങ്ങൾ കണ്ടു വരിക. ലക്ഷണങ്ങൾ എത്തോക്കെയെന്ന് അറിയാം,

  • പനി
  • ഛർദി
  • ക്ഷീണം
  • വയറു വേദന
  • സന്ധി വേദന
  • വിശപ്പില്ലായ്മ
  • ഓക്കാനം
  • മഞ്ഞപ്പിത്തം

രോഗം ബാധിച്ച എല്ലാവർക്കും രോഗലക്ഷണങ്ങൾ കാണിക്കില്ലെന്ന കാര്യം ഓര്മ വേണം. ചില സന്ദർഭങ്ങളിൽ രോഗലക്ഷണങ്ങൾ 6 മാസം വരെ നീണ്ട്നിൽക്കാം.

ഹെപ്പറ്റൈറ്റിസ് എ തടയാൻ കഴിയുമോ?

  • ഹെപ്പറ്റൈറ്റിസ് എ അണുബാധ തടയാൻ കഴിയും. നിങ്ങളെ സ്വയം പരീക്ഷിക്കാനുള്ള എളുപ്പ വഴികൾ ഇനി പറയുന്നവയാണ്,
  • ശുദ്ധമായ വെള്ളം കുടിക്കുക, ഭക്ഷണം നന്നായി വേവിച്ച് കഴിക്കുക. അസംസ്‌കൃത മാംസവും കാക്കയിറച്ചിയും ഒഴിവാക്കുക, പഴങ്ങളും പച്ചക്കറികളും ശുദ്ധമായ വെള്ളത്തിൽ കഴുകി ഉപയോഗിക്കുക.
  • വീടും പരിസരവും ശുചിയായി സൂക്ഷിക്കുക.
  • ഹെപ്പറ്റൈറ്റിസ് എ യിൽ നിന്ന് നിങ്ങളുടെ കുട്ടിയെ സംരക്ഷിക്കാം വാക്‌സിനേഷൻ സഹായിക്കുന്നു.
  • ടോയ്ലറ്റ് ഉപയോഗിച്ചതിന് ശേഷവും കുട്ടിയുടെ ഡയപ്പറും മറ്റും മാറ്റിയ ശേഷവും ഭക്ഷണം തയ്യാറാക്കുന്നതിനും കഴിക്കുന്നതിനും മുമ്പായി സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണമെന്നകാര്യം ഓർക്കുക.

ചികിത്സ

ഈ അണുബാധയ്ക്ക് പ്രത്യേക ചികിത്സയൊന്നുമില്ല. തിനാൽ പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ച് രോഗം തടയുന്നതാണ് നല്ലത്. ഹെപ്പറ്റൈറ്റിസ് എ അണുബാധ തടയാൻ കഴിയുന്ന ഏറ്റവും മികച്ച മാർഗമാണ് വാക്‌സിനേഷൻ.

വാക്‌സിനേഷൻ എപ്പോൾ നൽകാം?

ഒരു വയസും അതിൽ കൂടുതൽ പ്രായമുള്ള കുട്ടികൾക്ക് ഹെപ്പറ്റൈറ്റിസ് എയ്ക്കെതിരായ വാക്‌സിനേഷൻ നൽകാം. അതിനാലാണ് ആഗോള, ദേശീയ ആരോഗ്യ അതോറിറ്റികളായ ഡബ്ള്യു.എച്ച്.ഒ., ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് എന്നിവ അർഹരായ എല്ലാ കുട്ടികൾക്കും ഹെപ്പറ്റൈറ്റിസ് എ വാക്‌സിനേഷൻ നൽകാൻ ശുപാർശ ചെയ്യുന്നത്.

Story Highlight: Rehabilitation activities in kerala are exemplary-k-rajan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here