Advertisement

സിവിൽ സപ്ലൈസ് ഓണച്ചന്തകൾ ഇന്ന് തുടങ്ങും

August 10, 2021
Google News 1 minute Read
civil supplies onachantha

സംസ്ഥാനത്ത് സപ്ലൈകോയുടെ ജില്ലാ ഓണച്ചന്തകൾ ഇന്ന് മുതൽ പ്രവർത്തനം തുടങ്ങും. സംസ്ഥാനതല ഉദ്‌ഘാടനം ഇന്ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കേരളത്തിലെ കൃഷിക്കാരുടെ ഉത്പ്പന്നങ്ങൾക്കായി പ്രത്യേക കൗണ്ടറുകളും സജ്ജമാക്കിയിട്ടുണ്ട്.

Read Also: കേരള വിവാഹധൂര്‍ത്തും ആര്‍ഭാടവും നിരോധന ബില്‍; കരട് നിര്‍ദേശങ്ങള്‍ വനിതാ കമ്മിഷന്‍ സമര്‍പ്പിച്ചു

ഒരു ദിവസം ഒരു ഓണച്ചന്തയിൽ 75 പേർക്ക് മാത്രമായിരിക്കും പ്രവേശനം ഇവർക്ക് മുൻകൂട്ടി ടോക്കൺ നൽകി പ്രവേശനത്തിനുള്ള സമയം ക്രമീകരിക്കും. പൊതുവിപണിയെക്കാളും 30 ശതമാനം വിലക്കിഴിവിലാണ് സാധനങ്ങൾ ലഭ്യമാക്കുക. രാവിലെ 9.30 മുതൽ വൈകിട്ട് 6.30 വരെയാകും ഓണച്ചന്തകളുടെ സമയം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ഓണച്ചന്തകളുടെ പ്രവർത്തനം.

Story Highlight: civil supplies onachantha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here